വ്യവസായി എന്നതിനപ്പുറം സോഷ്യൽ മീഡിയയുടെയും താരമാണ് ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ബോബിയെ ബോ ചെ എന്നാണ് ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ, ബോബിയുടെ മകൾ അന്ന ബോബിയുടെ വിവാഹചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
Read more: വിവാഹശേഷം ആദ്യമായി ഒന്നിച്ചൊരു വേദിയിൽ, തകർപ്പൻ നൃത്തച്ചുവടുകളുമായി യുവയും മൃദുലയും; വീഡിയോ
ലോക്ക്ഡൗൺകാലത്ത് ആഡംബരങ്ങളൊന്നുമില്ലാതെ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകൾ അന്ന ബോബി വിവാഹിതയായത്. നടൻ സാം സിബിനാണ് അന്നയുടെ വരൻ. ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സാം സിബിൻ.
‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് സാം ശ്രദ്ധ നേടിയത്.
അധികമാരെയും അറിയിക്കാതെ ഒന്നരയാഴ്ച മുൻപായിരുന്നു ലളിതമായ വിവാഹചടങ്ങുകൾ നടന്നത്. മകളുടെ വിവാഹവേദിയിലും തന്റെ സ്ഥിരം ഡ്രസ് കോഡ് അണിഞ്ഞാണ് ബോബി എത്തിയത്. ഇത്രയേറെ സമ്പന്നൻ ആയിട്ടും മകളുടെ വിവാഹം ലളിതമായി നടത്തിയ ബോബിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
Read More: ‘കിം കിം കിം’ ചുവടുകളുമായി ബോബി ചെമ്മണൂർ വേദിയിൽ; വീഡിയോ