Latest News

ബെല്ലാരി ബോചെ; പോത്തിനോട് മൽപ്പിടുത്തം നടത്തി ബോബി ചെമ്മണ്ണൂർ, വീഡിയോ

‘ബാഹുബലി’യിൽ റാണ ദഗ്ഗുബാട്ടി പോത്തുമായി മൽപ്പിടുത്തം പിടിക്കുന്ന രംഗവും വീഡിയോയിൽ കാണാം

Boby Chemmanur latest news, Boby Chemmanur interview vanitha, Boby Chemmanur wife, Bo che, boby chemmannur videos, boby chemmannur malayalam rap song, boby chemmannur latest news, ബോബി ചെമ്മണ്ണൂർ, comedy stars, കോമഡി, Boby Chemmanur Daughter wedding, Boby Chemmanur Daughter Anna Bobby Wedding, Sam Sibin wedding, actor Sam sibin, Sam Sibin films, Boby chemmannur

തട്ടകം ബിസിനസ് മേഖലയാണെങ്കിലും സോഷ്യൽ മീഡിയയ്ക്കും ട്രോളന്മാർക്കും ബോബി ചെമ്മണ്ണൂർ ഇന്ന് അവരുടെ സ്വന്തം ബോച്ചെ ആണ്. ട്രോളുകളും അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ബോബി ചെമ്മണൂരിനെ ബോ ചെ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്.

ഇപ്പോഴിതാ, പോത്തുമായി മൽപ്പിടുത്തം പിടിക്കുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് ബോബി ചെമ്മണ്ണൂർ. “ബെല്ലാരി ബോചെ. ഞാൻ ഒരു ഗ്രാഫിക്സ് മൽപിടുത്തത്തിനില്ല, പക്ഷേ ഒറിജിനൽ പിടുത്തമാണെനിക്കിഷ്ടം,” വീഡിയോ പങ്കുവച്ച് ബോബി കുറിക്കുന്നു. ‘ബാഹുബലി’യിൽ റാണ ദഗ്ഗുബാട്ടി പോത്തുമായി മൽപ്പിടുത്തം പിടിക്കുന്ന രംഗവും വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്.

അടുത്തിടെ ബോബി ചെമ്മണ്ണൂർ വനിതയുടെ ഓണപതിപ്പിന് നൽകിയ അഭിമുഖവും ശ്രദ്ധ നേടിയിരുന്നു.

Read more: ഭാര്യയ്ക്ക് ഈ കുരുത്തക്കേടുകൾ സഹിക്കാൻ പറ്റില്ല, നല്ല വഴക്ക് കിട്ടാറുണ്ടെനിക്ക്; മനസു തുറന്ന് ബോചെ

ഒന്നാം ക്ലാസിൽ തന്നെ തനിക്കു ഗേൾഫ്രണ്ട്സ് ഉണ്ടായിരുന്നെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. “ബോയിങ് ബോയിങ് സിനിമയിൽ ലാലേട്ടൻ നാലു പെൺകുട്ടികളെ ഒരേസമയം പ്രേമിക്കുന്നതു കണ്ടാണ് ഞാനും പ്രണയിക്കാൻ പഠിച്ചത്. കുർബാനിയെന്ന ഹിന്ദി സിനിമയിലെ കളർഫുൾ ഡാൻസും ഡിസ്കോയും കണ്ട് കൊതിയായിട്ടാണ് തനിയെ കാറോടിച്ച് ബാംഗ്ലൂരിൽ ചെന്ന് അവിടെയുള്ള കാമുകിയുമായി ക്ലബ്ബിൽ പോയി ഡാൻസ് ചെയ്തത്.”

താനൊന്നും മറച്ചുവയ്ക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും എല്ലാം തുറന്നുപറയുമ്പോൾ മനസ്സിന് ഭാരമില്ലാതെ ഉറങ്ങാനാവുമെന്നും ബോചെ കൂട്ടിച്ചേർക്കുന്നു.

“തന്റെ കുരുത്തക്കേടുകളൊന്നും സഹിക്കാൻ ഭാര്യയ്ക്ക് പറ്റില്ല. ഇടയ്ക്ക് നല്ല ചവിട്ടും വഴക്കും കിട്ടും. അവർക്കൊരു സമാധാനമാവട്ടെ എന്നു കരുതി ഞാനതൊക്കെയങ്ങു സഹിക്കും. മാർക്കറ്റിങ്ങും സോപ്പിടലുമൊക്കെ നമുക്കും അറിയാമല്ലോ. പ്രശ്നങ്ങളുണ്ടാകുമ്പോൾ മണിയടിച്ചു വളച്ചൊടിച്ചു കുപ്പിയിലാക്കും,” ബോബി ചെമ്മണ്ണൂർ പറയുന്നു.

സ്മിതയാണ് ബോബി ചെമ്മണ്ണൂരിന്റെ ഭാര്യ. അടുത്തിടെ ഇരുവരുടെയും ഏകമകൾ അന്നയുടെ വിവാഹം കഴിഞ്ഞിരുന്നു. നടൻ സാം സിബിനാണ് അന്നയുടെ വരൻ. ക്വീൻ, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് സാം സിബിൻ.

Read more: ആർഭാടങ്ങളില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹം; വരൻ സിനിമാതാരം

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Boby chemmanur boche bahubali video

Next Story
മലയാളം പഠിപ്പിക്കുന്ന കോതമംഗലത്തെ യുപിക്കാരി ടീച്ചർ; വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com