“ഞാൻ നിങ്ങടെ സ്വന്തം ബോബി,” പാട്ടിലും അങ്കം കുറിച്ച് ബോ ചെ; വീഡിയോ

ബോബി ചെമ്മണ്ണൂരിന്റെ മലയാളം റാപ്പ് സോങ്ങാണ് ഇപ്പോൾ വൈറലാവുന്നത്

boby chemmannur, Bo che, boby chemmannur videos, boby chemmannur malayalam rap song, boby chemmannur latest news, ബോബി ചെമ്മണ്ണൂർ, comedy stars, കോമഡി സ്റ്റാർസ്, asianet show, bahubali, ie malayalam, ഐഇ മലയാളം

സോഷ്യൽ മീഡിയയുടെ താരമാണ് ബോബി ചെമ്മണ്ണൂർ ഇന്ന്. ഏതാനും മാസങ്ങളായി ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് ബോ ചെ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണ്ണൂർ. ഇപ്പോഴിതാ, പാട്ടിലും അങ്കം കുറിച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ.

ബോബി പാടിയ ‘ലവ് യൂ എവരിബഡി’ എന്ന റാപ്പ് സോങ്ങാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഞാൻ നിങ്ങടെ സ്വന്തം ബോബി, എനിക്കുണ്ട് നിന്നെ പോലെ പല പല ഹോബി,’ എന്നിങ്ങനെ രസകരമായ വരികളാണ് പാട്ടിലുള്ളത്.

Read More: ‘കിം കിം കിം’ ചുവടുകളുമായി ബോബി ചെമ്മണൂർ വേദിയിൽ; വീഡിയോ

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിൽ അതിഥിയായെത്തിയും ബോബി പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു. ബോബിയുടെ ‘കിം കിം കിം’ ഡാൻസ് ഏറെ വൈറലാവുകയും ചെയ്തു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസിലും ബോബി അതിഥിയായി എത്തിയിരുന്നു. ബാഹുബലി സിനിമയിലെ ‘മനോഹരി’ എന്ന ഗാനത്തിനാണ് താരസുന്ദരിമാർക്കൊപ്പം ബോബി ചെമ്മണ്ണൂർ ചുവടുവച്ചത്. ബ്ലാക്ക് ആൻഡ് ബ്ലാക്കായിരുന്നു ബോബിയുടെ വേഷം. ബോബിയുടെ കിടിലൻ നൃത്തച്ചുവടുകളും താരസുന്ദരിമാരും ഒപ്പം ചേർന്നപ്പോൾ വീഡിയോ പെട്ടെന്നു തന്നെ വൈറലായി മാറി. വേദിയിൽ മറ്റൊരു ബോളിവുഡ് ഗാനത്തിനും ബോബി നൃത്തം ചെയ്തു.

അവതാരകയുടെ ചോദ്യങ്ങൾക്ക് വളരെ രസകരമായ രീതിയിൽ ബോബി മറുപടി പറയുകയും ചെയ്തു. ഇതിന്റെയൊരു വീഡിയോയും വൈറലായിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Boby chemmannur malayalam rap song

Next Story
‘അതിനിപ്പോ ഞാൻ എന്ത് ചെയ്യണം;’ ശ്രീനിവാസന്റെ വെളിപ്പെടുത്തലിന് കൂളായി മറുപടി നൽകി മമ്മൂട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com