scorecardresearch
Latest News

ഓണമല്ലേ, അൽപ്പം കളർഫുളാവട്ടെ; മാവേലി വേഷത്തിൽ ബോ ചെ

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം

ഓണമല്ലേ, അൽപ്പം കളർഫുളാവട്ടെ; മാവേലി വേഷത്തിൽ ബോ ചെ

ബോബി ചെമ്മണ്ണൂർ എന്നു കേൾക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച, ഫുട്ബോൾ കളിക്കുന്ന, ഡാൻസ് ചെയ്യുന്ന ഒരു മുഖമാണ് ഭൂരിഭാഗം മലയാളികൾക്കും ഓർമ വരിക. ആ വെള്ള വസ്ത്രം ബോബി ചെമ്മണ്ണൂരിന്റെ ഐഡന്റിറ്റിയുടെ കൂടെ ഭാഗമാണ്. ഇപ്പോഴിതാ, മാവേലി വേഷത്തിലെത്തിയ ബോബിയുടെ ചിത്രമാണ് ശ്രദ്ധ കവരുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലുമൊക്കെ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു ഈ ചിത്രം. ഓണമൊക്കെ ആയതുകൊണ്ടാണോ കളർഫുൾ വേഷത്തിൽ എന്നാണ് ആരാധകരുടെ ചോദ്യം.

സോഷ്യൽ മീഡിയയിലെയും ട്രോളുകളിലെയും താരമാണ് ബോബി ചെമ്മണ്ണൂർ. അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ബോ ചെ ഈ ഓണക്കാലത്തും സോഷ്യൽ മീഡിയയിൽ സജീവമാണ്. വനിതയുടെ ഓണപതിപ്പിലെ ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖവും യൂട്യൂബിൽ റിലീസ് ചെയ്ത ഓണപ്പാട്ടുമൊക്കെ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു.

Read more: ഭാര്യയ്ക്ക് ഈ കുരുത്തക്കേടുകൾ സഹിക്കാൻ പറ്റില്ല, നല്ല വഴക്ക് കിട്ടാറുണ്ടെനിക്ക്; മനസു തുറന്ന് ബോചെ

പ്രമോദ് പപ്പന്‍ ടീമാണ് ഈ ഓണപ്പാട്ടിനു പിറകിൽ. ബോബി ചെമ്മണ്ണൂർ അഭിനയിച്ചിരിക്കുന്ന ഈ ഓണഗാനം ഗുഡ്‌വില്‍ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ജോബി ജോർജ് ആണ് നിർമ്മിച്ചിരിക്കുന്നത്.  പതിവിൽ നിന്നും വിപരീതമായി കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ബോബി വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

ജനാർദ്ദനൻ പുതുശ്ശേരിയാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ആയോധനമുറകളിലും ഡാൻസിലുമൊക്കെ തനിക്കുള്ള അഭിരുചി ഓണപ്പാട്ടിലും ബോചെ പ്രകടിപ്പിക്കുന്നുണ്ട്. ഇന്ന് റിലീസിനെത്തിയ ഈ ഗാനം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുൻപ്, ബോബി പാടിയ ‘ലവ് യൂ എവരിബഡി’ എന്ന റാപ്പ് സോങ്ങും വൈറലായിരുന്നു. “ഞാൻ നിങ്ങടെ സ്വന്തം ബോബി, എനിക്കുണ്ട് നിന്നെ പോലെ പല പല ഹോബി,’ എന്നിങ്ങനെ രസകരമായ വരികളാണ് പാട്ടിലുള്ളത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Boby chemmannur in maveli traditional costume

Best of Express