മനുഷ്യർക്കു മാത്രമല്ല, ആനയ്ക്കുമാവാം അൽപ്പം വെറൈറ്റി ഹെയർസ്റ്റൈൽ. മന്നാർഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിലെ ആനയാണ് ഇപ്പോൾ കൗതുകമുണർത്തുന്ന ഹെയർ സ്റ്റൈലിന്റെ പേരിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ബോബ് കട്ട് സ്റ്റൈലിൽ മുടി വെട്ടിയൊതുക്കിയ ആനയ്ക്ക് ബോബ് കട്ട് സെംഗമലം എന്നാണ് പേര് നൽകിയിരിക്കുന്നത്. ബോബ് കട്ട് സെംഗമലത്തിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഫോറസ്റ്റ് ഓഫീസറായ സുധ രാമൻ ആനയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെയാണ് ‘ബോബ് കട്ട് സെംഗമലം’ താരമാവുന്നത്.
രാജഗോപാൽ എന്ന വ്യക്തിയാണ് സെംഗമലത്തിന്റെ ഈ ഹെയർ സ്റ്റൈലിനു പിറകിൽ. സ്വന്തം മകനെ പോലെയാണ് താൻ സെംഗമലത്തിന്റെ പരിപാലിക്കുന്നതെന്നും ഒരിക്കൽ ഇന്റർനെറ്റിൽ കണ്ട ഒരു ആനക്കുട്ടിയുടെ ചിത്രമാണ് ഈ വേറിട്ട ഹെയർസ്റ്റൈൽ ഒരുക്കാൻ പ്രചോദനമായതെന്നും രാജഗോപാൽ പറയുന്നു. അനുസരണയുള്ളവനും ശാന്തനുമാണ് സെംഗമലം എന്നും അതിനാലാണ് ഇത്തരമൊരു ഹെയർസ്റ്റൈൽ സാധ്യമായതെന്നും രാജഗോപാൽ പറയുന്നു.
Read more: ഷൂട്ടിങ് മിസ് ചെയ്യുമ്പോൾ ഞാൻ മുറിയിൽ കയറി കതകടയ്ക്കും: അന്ന ബെന്നിനെ ട്രോളി സോഷ്യൽമീഡിയ