/indian-express-malayalam/media/media_files/uploads/2023/02/blue-ginger.jpg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാധാരണയായി ഇഞ്ചി തവിട്ട് അല്ലെങ്കില്‍ സ്വര്‍ണ്ണ നിറങ്ങളിലാണ് കാണുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകയായ ആഞ്ചെലിക്ക അരിബാം ഈയിടെ കണ്ടത് കടും നീല നിറമുള്ള ഇഞ്ചിയാണ്. വിചിത്രമായ ഇഞ്ചിയുടെ ചിത്രം അരിബാം സോഷ്യല്‍ മീഡിയയിലും പങ്കിട്ടു. ''എന്റെ 20 വര്‍ഷത്തെ പാചക പരിചയത്തില്‍ നീല ഇഞ്ചി ഞാന്‍ കണ്ടിട്ടില്ല. ഇത് സാധാരണമാണോ?' എന്ന ചോദ്യവും അവര്‍ േചാദിച്ചു.
ട്വീറ്റ് ഉടന്‍ തന്നെ നെറ്റിസണ്‍സിനിടയില്‍ ആകാംക്ഷ ജനിപ്പിച്ചു. ഇതിന് മറുപടിയായി, ഒരാള്‍ നീല ഇഞ്ചിയുടെ സമാനമായ ചിത്രം പങ്കുവെക്കുകയും മിസോറാമില്‍ ഈ ഇനം പ്രാദേശികമായി വളരുന്നതാണെന്നും പറഞ്ഞു. അരിബാം തായ് ഒരു ഔഷധച്ചെടി കണ്ടെത്തിയിരിക്കാമെന്ന് ഒരു സോഷ്യമീഡി ഹാന്‍ഡില്‍ കുറിച്ചു. 'ഇത് കറുത്ത ഇഞ്ചിയാണ് - തായ് ജിന്‍സെംഗ് എന്നും അറിയപ്പെടുന്നു - ചെടി വളരെ സാമ്യമുള്ളതിനാല്‍ വിളവെടുക്കുമ്പോള്‍ ഇത് സാധാരണ ഇഞ്ചിയാണെന്ന് കര്‍ഷകന്‍ കരുതിയിരിക്കാം. ചില ഔഷധ ഗുണങ്ങളുണ്ട്. കറുത്ത മഞ്ഞള്‍ പോലെ ജനപ്രിയമല്ല.
These are widely grown in Mizoram. pic.twitter.com/daqUe8iCfN
— Jacob L Pulamte (@JacobLPulamte) February 22, 2023
എന്നാല്‍ ഇഞ്ചിയുടെ വിശ്വാസതയ്ക്കായി അടുത്തിടെ നീല സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചിരിക്കാം എന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്. ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ച് പറയുന്ന വെബ്സൈറ്റായ ദി ഹെല്‍ത്തി ജേണല്‍ പറയുന്നതനുസരിച്ച്, ഇഞ്ചി വളരെക്കാലം തണുത്ത താപനിലയില്‍ സൂക്ഷിച്ചതിന് ശേഷം നീലയും ചാരനിറവും ഉണ്ടാകുന്നു. താപനിലയിലെ മാറ്റം ഇഞ്ചിയുടെ രാസഘടനയില്‍ മാറ്റം വരുത്തുന്നു, കാരണം അവ അസിഡിറ്റി കുറയുകയും കൂടുതല്‍ ക്ഷാരമാവുകയും ചെയ്യുന്നു, ഇത് നീല-ചാരനിറത്തിലുള്ള പിഗ്മെന്റേഷന്‍ നല്‍കുന്നു.
നീല നിറത്തിന്റെ മറ്റൊരു വിശദീകരണം, ഇഞ്ചി, ബ്ലഡ് ഓറഞ്ച്, കാബേജ് എന്നിവയില്‍ കാണപ്പെടുന്ന സ്വാഭാവികമായ പിഗ്മെന്റായ ആന്തോസയാനിന്‍സിന്റെ സ്വാഭാവിക പരിവര്‍ത്തനമാണ്, ഇത് ചെടികള്‍ക്കും കാണ്ഡത്തിനും ചുവപ്പ്, പര്‍പ്പിള്‍, നീല അല്ലെങ്കില്‍ കറുപ്പ് നിറങ്ങളുടെ വ്യത്യാസം നല്‍കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.