Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ക്രിക്കറ്റ് കളിച്ച് ബിജെപി വനിതാ സ്ഥാനാർഥി, വീഡിയോ വൈറല്‍

വെറുതെ പോയി വോട്ട് ചോദിച്ചാൽ മാത്രം പിള്ളേരെ കയ്യിലെടുക്കാൻ പറ്റില്ലെന്ന് സ്ഥാനാർഥികൾക്ക് അറിയാം. അതുകൊണ്ട് അവർക്കൊപ്പം ക്രിക്കറ്റ് കളിച്ചും ഫുട്‌ബോൾ തട്ടിയും സ്ഥാനാർഥികൾ കളം നിറയുകയാണ്

കേരളത്തിൽ ക്രിക്കറ്റ്, ഫുട്‌ബോൾ ടൂർണമെന്റുകളുടെ കാലമാണ് ഇപ്പോൾ. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണവും കൊട്ടിക്കയറുന്നത്. വോട്ട് അഭ്യർഥിച്ച് സ്ഥാനാർഥികൾ ഓടിയെത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ക്രിക്കറ്റ്, ഫുട്‌ബോൾ മെെതാനങ്ങളും ഉണ്ട്. നാട്ടിലെ വലിയൊരു ശതമാനം യുവാക്കളെയും ചെറുപ്പക്കാരെയും ഈ കളിക്കളത്തിൽ കാണാമല്ലോ എന്നാണ് സ്ഥാനാർഥികൾ വിചാരിക്കുന്നത്.

വെറുതെ പോയി വോട്ട് ചോദിച്ചാൽ മാത്രം പിള്ളേരെ കയ്യിലെടുക്കാൻ പറ്റില്ലെന്ന് സ്ഥാനാർഥികൾക്ക് അറിയാം. അതുകൊണ്ട് അവർക്കൊപ്പം ക്രിക്കറ്റ് കളിച്ചും ഫുട്‌ബോൾ തട്ടിയും സ്ഥാനാർഥികൾ കളം നിറയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ നാട്ടിൽ പിള്ളേർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെയും ഫുട്‌ബോൾ കളിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അതിൽ കൂടുതലും പുരുഷ സ്ഥാനാർഥികളായിരിക്കും. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമായി ഒരു വനിത സ്ഥാനാർഥിയുണ്ട് ഇവിടെ.

Read Also: നിങ്ങളുടെ സ്മാർട്ഫോൺ ബാറ്ററിയുടെ കാലാവധി കഴിഞ്ഞോയെന്ന് എങ്ങനെയറിയാം?

ചിറയൻകീഴ് നിയമസഭാ മണ്ഡലത്തിലെ വനിത സ്ഥാനാർഥി ആശാ നാഥിന്റെ ക്രിക്കറ്റ് കളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മിഡ് ഓഫീലൂടെ ബൗണ്ടറി നേടുന്ന ആശയുടെ വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലേറെ പേർ കണ്ടു. ആയിരത്തിലേറെ പേർ ഫെയ്‌സ്‌ബുക്കിൽ മാത്രം ഈ വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്.

നിലവിൽ പാപ്പനംകോഡ് വാർഡിൽ നിന്നുള്ള തിരുവനന്തപുരം കൗണ്‍സിലർ കൂടിയാണ് ആശാ നാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃക ചൂണ്ടിക്കാട്ടിയാണ് ചിറയൻകീഴിൽ ആശാ നാഥ് വോട്ട് തേടുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Bjp women candidate playing cricket video viral

Next Story
പാർവതി മുതൽ കാജോൾ വരെ; പ്രിയനായികമാരെ അനുകരിച്ചു റിൻസിMakeover videos, inspired look, Urbeautifull_rinsy, Rinsy viral videos, റിൻസി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express