/indian-express-malayalam/media/media_files/uploads/2019/03/Admin-bjp.jpg)
ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ബിജെപി ഡോട്ട് ഓര്‍ഗ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ വെബ്‌സൈറ്റ് ലഭ്യമല്ല. എന്നാല്‍ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാക്കര്‍ ഗ്രൂപ്പുകളൊന്നും രംഗത്തെത്തിയിട്ടില്ല.
അതേസമയം ബിജെപിയുടെ ഭാഗത്തുനിന്നും യാതൊരു ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ല. ഹോം പേജിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
എന്നാൽ ചില സാങ്കേതിക തകരാറുകൾ മൂലം വെബ്സൈറ്റ് ഓഫ്ലൈനാകുകയാണെന്നും എത്രയും വേഗം പരിഹാരം കണ്ടെത്തി തിരിച്ച് ഓൺലൈൻ ആകുമെന്നും വെബ്സൈറ്റിൽ അഡ്മിന്റെ അറിയിപ്പ് ഉണ്ട്.
Bhaiya aur Bhehno if you’re not looking at the BJP website right now- you’re missing out
— Divya Spandana/Ramya (@divyaspandana) March 5, 2019
BJP Website Hack Dnt Miss This Video pic.twitter.com/6aabFmfjuB
— กٱᛕɦٱɭ รคٱกٱ ನಿಖಿಲ್ ٱ نکھل سینی (@nikhil_inc) March 5, 2019
മുന്‍ എംപിയുടെ കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയും ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിന് കീഴെയായി എതിര്‍ത്തും പിന്തുണച്ചും നിരവധി കമന്റുകളും വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജെര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലിനെ അഭിവാദ്യം ചെയ്യാന്‍ കൈ കൊടുക്കുമ്പോള്‍ അത് അവഗണിച്ചുകൊണ്ട് അവര്‍ നടന്നു നീങ്ങുന്നതിന്റെ ട്രോള്‍ വീഡിയോ വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.