കരുണാനിധിയെ അപമാനിച്ച ടി.ജി.മോഹന്‍ദാസിനെ ഓടിച്ചിട്ട് തല്ലി സോഷ്യൽ മീഡിയ

ചിലര്‍ മോഹന്‍ദാസിന്റെ ട്വീറ്റ് തമിഴിലേക്ക് തര്‍ജ്ജമ ചെയ്ത് തമിഴ്നാട്ടുകാരുടെ ശ്രദ്ധയും ക്ഷണിച്ചിട്ടുണ്ട്.

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ പരിഹസിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട ടി.ജി.മോഹന്‍ ദാസിന് സോഷ്യൽ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും. കരുണാനിധി ചെയ്ത മൂന്ന് നല്ല കാര്യങ്ങള്‍ പറയാമോ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്. ‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടല്ല. കരുണാനിധി ചെയ്ത മൂന്നു നല്ല കാര്യങ്ങള്‍ പറയാമോ? എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്. കരുണാനിധിയുടെ വിയോഗത്തിന് തൊട്ടുപിന്നാലെയായിരുന്നു ടി.ജി.മോഹന്‍ദാസിന്റെ ട്വീറ്റ്.

സംഘപരിവാര സംഘടനകളെ ദ്രാവിഡമണ്ണിൽ കാലുകുത്താൻ സമ്മതിക്കാത്തതാണ് കരുണാനിധിയുടെ ഏറ്റവും വലിയ നേട്ടമെന്ന് ചിലർ മറുപടി നൽകി. കർഷകർക്ക് സൗജന്യ വൈദ്യുതി അനുവദിച്ചതു മുതൽ കരുണാനിധി ചെയ്ത ഒരോ കാര്യങ്ങളും വിവരിച്ചാണ് മോഹൻദാസിന്റെ പോസ്റ്റിന് പലരും മറുപടി നൽകിയിരിക്കുന്നത്.

തമിഴ്നാട്ടില്‍ ന്യൂനപക്ഷ വേട്ടയ്ക്കോ വംശഹത്യയ്ക്കോ അവസരം നല്‍കാതിരുന്നതാണ് അദ്ദേഹം ചെയ്ത നല്ല പ്രവൃത്തിയെന്നും മോഹന്‍ദാസിന് സോഷ്യൽ മീഡിയ ക്ലാസെടുത്തു. ചിലര്‍ മോഹന്‍ദാസിന്റെ ട്വീറ്റ് തമിഴിലേക്ക് തര്‍ജ്ജമ ചെയ്ത് തമിഴ്നാട്ടുകാരുടെ ശ്രദ്ധയും ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ കരുണാനിധിയുടെ വേര്‍പാട് രാജ്യത്തിന് തീരാനഷ്ടമെന്ന് പറയുമ്പോഴാണ് കരുണാനിധിയെ അപമാനിച്ച് മോഹന്‍ദാസ് രംഗത്ത് വന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Bjp leader tg mohandas insults m karunanidhi social media reacts

Next Story
അമ്മയ്‌ക്ക് വേണ്ടി മകന്റെ ജന ഗണ മന; എട്ടു ദിവസം കൊണ്ട് ഇന്ത്യയുടെ ദേശീയ ഗാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ച വീഡിയോShayan Italia Jana Gana Mana
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express