കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ഹൗറയില്‍ നിന്നുളള വനിതാ നേതാവിനെയാണ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍മീഡിയ വഴി മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പശ്ചിമബംഗാള്‍ പൊലീസ് അറിയിച്ചു.

പ്രിയങ്ക ശര്‍മ്മ എന്ന വനിതാ നേതാവിനെതിരെ ദാസ്‍നഗര്‍ പൊലീസ് സേറ്റേഷനിലാണ് പരാതി നല്‍കിയിരുന്നത്. ബിജെപിയുടെ യുവമോര്‍ച്ചാ നേതാവാണ് പ്രിയങ്ക. ഫെയ്സ്ബുക്കിലൂടെ മമതയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രിയങ്ക പ്രചരിപ്പിക്കുകയായിരുന്നു. ഹൗറ സിറ്റി പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തിരിച്ചറിഞ്ഞത്.

മെറ്റ് ഗാലയില്‍ പ്രത്യക്ഷപ്പെട്ട പ്രിയങ്ക ചോപ്രയുടെ ചിത്രം ഉപയോഗിച്ചാണ് ബിജെപി നേതാവ് പോസ്റ്റ് തയ്യാറാക്കിയത്. പ്രിയങ്ക ചോപ്രയുടെ ചിത്രം ഉപയോഗിച്ചാണ് മമതയുടെ ചിത്രത്തിനൊപ്പം മോര്‍ഫ് ചെയ്തത്. ഈ ചിത്രം വ്യാപകമായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ നേതാക്കള്‍ പരാതി നല്‍കിയത്.

പ്രിയങ്ക ചോപ്രയുടെ മെറ്റ് ഗാല വേഷവിധാനം ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോണ്‍സും ഉണ്ടായിരുന്നു. റെഡ് കാര്‍പ്പെറ്റിലൂടെ പ്രണയതുരരായി നടന്ന് നീങ്ങിയ നിക്കും പ്രിയങ്കയുമാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. എന്നാല്‍ . പ്രിയങ്കയുടെ ഡ്രസ്സിനും മേക്കപ്പിനും ട്രോള്‍ ബഹളമായിരുന്നു.

ലൂയീസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്. വേറിട്ട് നില്‍ക്കുന്ന മേക്കപ്പും കൂടി ആയപ്പോള്‍ മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ പ്രിയങ്ക വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അതേ സമയം പലരും മോശം അഭിപ്രായവുമായിട്ടും എത്തിയിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റിലെത്തുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന ചിത്രങ്ങള്‍ അതിവേഗമാണ് വൈറലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook