Latest News
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

വോഡ്‌ക മുതൽ ഗോമൂത്രം വരെ: രാഷ്ട്രീയ നേതാക്കളുടെ വിചിത്രമായ കൊറോണ അവകാശവാദങ്ങൾ

ജനങ്ങളുടെ പ്രാർത്ഥനകാരണം രാജ്യത്ത് നിന്ന് രോഗബാധ ഇല്ലാതായെന്നായിരുന്നു പ്രസിഡന്റ് അവകാശപ്പെട്ടത്

oronavirus, covid 19 treatment, coronavirus treatment, donald trump, alexander lukashenko, alexander lukashenko coronavirus, imran khan, pakistan imran khan, trump, trump bizarre, trump coronavirus, coronavirus bizarre, coronavirus disinfectant, coronavirus bizzare solution, trump covid 19, john pombe magufuli, john pombe magufuli covid 19, john pombe magufuli coronavirus, yogi adityanath coronavirus, yogi adityanath, luis miguel barbosa huerta, luis miguel barbosa huerta coronavirus, suman haripriya, suman haripriya covid 19, suman haripriya coronavirus, covid, corona, കോവിഡ്, കൊറോണ, കോവിഡ് വാർത്ത, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ് രോഗബാധ ആരംഭിച്ചപ്പോൾ തന്നെ അതിന് മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.  മരുന്ന് കണ്ടെത്താനുള്ള ശ്രമം മാത്രമല്ല കോവിഡ് വരാതിരിക്കാനും വന്നാൽ രോഗാം മാറ്റാനുമുള്ള മാർഗങ്ങളെന്ന പേരിൽ വിചിത്രമായ പല ആശയങ്ങളും പലരും അവതരിപ്പിക്കാനും തുടങ്ങിയിരുന്നു. ലോക നേതാക്കളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവർ ശാസ്ത്രീയാടിത്തറയില്ലാത്തതും ആരോഗ്യത്തെ ബാധിക്കുന്നതുമായ ഇത്തരം പ്രസ്താവനകൾ നടത്തിയത് ഏറെ ചർച്ചയാവുകയും ചെയ്തു.

അണുനാശിനികൾ കുത്തിവയ്ക്കുന്നതും മദ്യപാനവും മുതൽ ഗോമൂത്രം കുടിക്കുന്നത് വരെയുള്ള വിചിത്രമാർഗങ്ങളാണ് നേതാക്കൾ അവതരിപ്പിച്ചത്. ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ലാതെ ഇവർ സ്വന്തം കണ്ടെത്തലുകൾ അവതരിപ്പിക്കുകയായിരുന്നു.

Read more: കോവിഡ് പ്രതിരോധം: ട്രംപ് ഭരണകൂടം ദുരന്തമെന്ന് ഒബാമ

കോവിഡ് രോഗബാധിതരുടെ എണ്ണം 1.4 കോടി കവിഞ്ഞപ്പോൾ “വ്യാപനം നിർത്തുക” എന്ന പേരിൽ ലോകാരോഗ്യ സംഘടനയുടെ ആഗോള ബോധവൽക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. രോഗത്തിന്റെ വ്യാപനം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള തെറ്റായ ധാരണകൾക്കെതിരായ അവബോധം വളർത്തിയെടുക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനവും കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ലോക നേതാക്കൾ അടക്കമുള്ളവർ പ്രചരിപ്പിച്ച തെറ്റായ കാര്യങ്ങളുടെ ചില ഉദാഹരണങ്ങൾ പരിശോധിക്കാം.

ഡൊണാൾഡ് ട്രംപ്

കൊറോണ വൈറസിനുള്ള ചികിത്സയായി അണുനാശിനി കുത്തിവയ്ക്കാൻ ആരോഗ്യ പരിപാലന രംഗത്തുള്ളവരോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചത് ഏറെ വിവാദമായിരുന്നു.

അണുനാശിനികൾ ഒരു മിനിറ്റിനുള്ളിൽ വൈറസിനെ നശിപ്പിക്കുമെന്നും അത് ഇൻജക്ഷൻ വഴി അകത്തെത്തിച്ചാൽ എല്ലാം ശരിയായിക്കിട്ടുമെന്നുമെല്ലാമായിരുന്നു യുഎസ് പ്രസിഡന്റ് പറഞ്ഞത്. ഇതിന് പിറകേ തന്നെ തങ്ങളുടെ ഉൽപന്നങ്ങൾ ശരീരത്തിൽ ഇൻജക്റ്റ് ചെയ്യുകയോ, കുടിക്കുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് അണുനാശിനി നിർമാതാക്കൾ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

അൾട്രാവയലറ്റ് വെളിച്ചം രോഗികളിൽ പതിപ്പിക്കണം എന്ന ട്രംപിന്റെ പരാമർശവും വിവാദമായി. ശരീരത്തിൽ വളരെയധികം അൾട്രാവയലറ്റ് വെളിച്ചമോ ശക്തമായ പ്രകാശമോ പതിപ്പിച്ചാൽ മതിയെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ രണ്ട് വാദങ്ങളും ഡോക്ടർമാരും ശാസ്ത്രഞ്ജരും തള്ളിക്കളയുകയുകയും ചെയ്തിരുന്നു

അലക്സാണ്ടർ ലുകാഷെങ്കോ

ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ വാദം ട്രാക്ടർ ഓടിക്കുന്നതും മദ്യപിക്കുന്നതും കോവിഡ് വരുന്നത് തടയുമെന്നായിരുന്നു. ട്രാക്റ്റർ എല്ലാവരെയും സുഖപ്പെടുത്തും വയലുകൾ എല്ലാവരെയും സുഖപ്പെടുത്തും എന്ന് പറഞ്ഞ ബെലാറസ് ഭരണാധികാരി ജനങ്ങളോട് വോഡ്ക കുടിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Read more: കർഷകർക്ക് ആദരമർപ്പിച്ച് സൽമാൻ ഖാൻ; എന്തൊരു പ്രഹസനമാണെന്ന് മലയാളികൾ

ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കോവിഡിനെക്കുറിച്ച് ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവന നടത്തിയിരുന്നു. കോവിഡ് ഒരു സാധാരണ “പനി” ആണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ 90 ശതമാനം ഭേദമാക്കാമെന്നുമാണ് പാകിസ്താൻ പ്രധാനമന്ത്രി പറഞ്ഞത്. അഭിപ്രായപ്പെട്ടപ്പോൾ സ്ഥിതിഗതികളുടെ ഗുരുത്വാകർഷണത്തിന് തുരങ്കം വെക്കുന്നതിന് പ്രധാനവാർത്തകൾ നൽകി.

മറ്റൊരു പ്രസ്താവനയിൽ, ആശുപത്രിയിൽ പോകുന്നതിനുപകരം ദിവസങ്ങളോളം വീട്ടിൽ തന്നെ തുടരാനും സ്വന്തം ലക്ഷണങ്ങൾ നിരീക്ഷിക്കാനും ഖാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജോൺ പോംബെ മഗുഫുലി

വൈറസ് സാത്താന്റെ പണിയാണെന്നായാരിന്നു ടാൻസാനിയൻ പ്രസിഡന്റ് ജോൺ പോംബെ മഗുഫുലി പറഞ്ഞത്. ജൂണിൽ രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു മഗുഫുലിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ജനങ്ങളുടെ പ്രാർത്ഥനകാരണം രാജ്യത്ത് നിന്ന് രോഗബാധ ഇല്ലാതായെന്നായിരുന്നു ടാൻസാനിയൻ പ്രസിഡന്റ് അവകാശപ്പെട്ടത്.

Read more: പണിപാളി ചാലഞ്ച്; ക്രിസ്റ്റ്യാനോ റൊണാൾഡോ വേർഷൻ വൈറലാകുന്നു

ആരോഗ്യ പ്രതിസന്ധി ഊതി വീർപ്പിച്ചതാണെന്നും പ്രാർത്ഥനയ്ക്ക് വൈറസിനെ “ഇല്ലാതാക്കാൻ” കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

യോഗി ആദിത്യനാഥ്

യോഗ പരിശീലനം പതിവായി നടത്തുന്നത് കൊറോണ വൈറസ് ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കുമെതിരായ പ്രതിരോധത്തിന് സഹായകമാവവുമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം. യോഗയുടെ സഹായത്തോടെ രക്തസമ്മർദ്ദം, ഹൃദയാഘാതം, വൃക്ക തകരാറ്, കരൾ തകരാർ, കൊറോണ വൈറസ് തുടങ്ങിയ രോഗങ്ങളെ നേരിടാൻ കഴിയുമെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.

ലൂയിസ് മിഗുവൽ ബാർബോസ ഹുർട്ട

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കോവിഡിനെതിരായ പ്രതിരോധശേഷിയുണ്ടെന്നായിരുന്നു
മെക്സിക്കോയില പ്യൂബ്ല ഗവർണർ ലൂയിസ് മിഗുവൽ ബാർബോസ ഹുർട്ടയുടെ പരാമർശം.

സുമൻ ഹരിപ്രിയ

കൊറോണ വൈറസിനെ സുഖപ്പെടുത്താൻ ഗൗമുത്രത്തിനും ചാണകത്തിനും കഴിയുമെന്ന് അസമിലെ ബി.ജെ.പി നിയമസഭാംഗമായ സുമൻ ഹരിപ്രിയ പറഞ്ഞതും ഏറെ ചർച്ചയായി. കാൻസർ പോലുള്ള രോഗങ്ങൾ ഭേദമാക്കാൻ ഗോ മൂത്രവും ചാണകവും സഹായിക്കുമെന്നും അവർ അവകാശപ്പെട്ടു.

തയ്യാറാക്കിയത്:  അവന്തിക ചോപ്ര

Read More: From injecting disinfectants to consuming cow urine: Weirdest Covid-19 solutions from world leaders

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Bizarre covid 19 solutions from world leaders

Next Story
എല്ലാ വിഷയത്തിലും തോറ്റവർക്ക് അൽഫാം ഫ്രീ; എത്തിയത് 50 വിദ്യാർഥികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com