മലയാള സിനിമയില്‍ കോമഡി റോളുകളും സീരിയസ് വേഷങ്ങളും അനായാസം ചെയ്യുന്ന താരമാണ് ബിന്ദു പണിക്കര്‍. മാത്രമല്ല, ബിന്ദു പണിക്കരെ അനുകരിക്കുന്ന മിമിക്രി താരങ്ങളും നിരവധിയുണ്ട്. അഭിനയിക്കാനാണെങ്കിലും, അനുകരിക്കാനാണെങ്കിലും കഴിവ് വേണം. ഇവിടെ അഭിനയവും അഭിനയവും ഒരുമിച്ച് ചെയ്യുകയാണ് ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതി പണിക്കര്‍.

അരുന്ധതിയുടെ ഡബ്‌സ്മാഷ് വീഡിയോ കളക്ഷനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിവിധ സിനിമകളിലെ ഡയലോഗുകള്‍ കോര്‍ത്തിണക്കി അരുന്ധതി ചെയ്ത ഡബ്‌സ്മാഷ് വീഡിയോ കണ്ടാല്‍ ആരും പറയും, അമ്മയുടെ മോള്‍ തന്നെ. അത്ര ഭംഗിയായാണ് അരുന്ധതിയുടെ ലിപ് മൂവ്‌മെന്റ്‌സും ഭാവപ്രകടനങ്ങളും. അരുന്ധതി സിനിമയിലേക്ക് വരുമോ എന്ന് കാത്തിരുന്ന് കാണാം.

Read More: ദിലീപിനെ അനുകരിച്ച് മീനാക്ഷി; ഒപ്പം നാദിര്‍ഷയുടെ മകളും

മുന്‍പ് ദിലീപിന്റെയും നാദിര്‍ഷയുടേയും മക്കള്‍ ചേര്‍ന്നൊരുക്കിയ ഡബ്‌സ്മാഷ് വീഡിയോയും ഇതുപോലെ വലിയ ഹിറ്റ് ആയിരുന്നു. അന്നും എല്ലാവരുടേയും ആകാംക്ഷ മീനാക്ഷി സിനിമയിലേക്ക് വരുമോ എന്നതായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ