ഇമ്രാൻ ഹാഷ്മിയും സണ്ണി ലിയോണും വടക്കൻ ബീഹാർ നഗരത്തിലെ താമസക്കാരാണ്. പരസ്പരം വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഇരുവർക്കും 20 വയസുള്ള ഒരു മകനുണ്ട്.
ബിഹാറിലെ ഭിം റാവു അംബേദ്കർ സർവകലാശാലയിലെ അധികൃതർ രക്ഷിതാക്കളുടെ പേരിന്റെ സ്ഥാനത്ത് വിദ്യാർത്ഥി നൽകിയ വിവരങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ്. ബിഎ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഡ്മിറ്റ് കാർഡിൽ രക്ഷിതാക്കളുടെ പേര് ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണിയുടേയും ഇമ്രാൻ ഹാഷ്മിയുടേതും നൽകിയത്.
ബിഹാറിലെ ധൻരാജ് മാതോ ഡിഗ്രി കോളേജിലെ കുന്ദൻ കുമാർ എന്ന വിദ്യാർത്ഥിയാണ് അഡ്മിറ്റ് കാർഡിൽ താരങ്ങളുടെ പേര് നൽകിയത്. കാർഡിൽ അച്ഛന്റെ പേര് നൽകേണ്ട കോളത്തിൽ ഇമ്രാൻ ഹാഷ്മിയെന്നും അമ്മയുടെ കോളത്തിൽ സണ്ണി ലിയോണിന്റേയും പേര് ചേർക്കുകയായിരുന്നു.
बिहार में गजब लापरवाही, सनी लियोनी और इमरान हाशमी को बना दिया स्टूडेंट के माता-पिता
एड्रेस बताया
रेड अलर्ट एरियाPosted by स्पर्श-एक अपनत्व on Wednesday, 9 December 2020
ഇമ്രാൻ ഹാഷ്മി തന്നെ വാർത്തയോട് പ്രതികരിച്ചത് ഏറെ രസകരമായിട്ടാണ്. “ഞാൻ ആണയിട്ട് പറയുന്നത് ആ അച്ഛൻ ഞാനല്ല” എന്നാണ് വാർത്തയോട് പ്രതികരിച്ച് ഇമ്രാൻ ഹാഷ്മി തമാശ രൂപേണ ട്വിറ്റ് ചെയ്തത്.
വിഷയത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് സർവകലാശാല അധികൃതർ. വിദ്യാർത്ഥി തന്നെ ഒപ്പിച്ച വികൃതിയായിരിക്കും എന്നാണ് കരുതുന്നതെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സർവകലാശാല രജിസ്ട്രാർ രാം കൃഷ്ണ താക്കൂർ പറഞ്ഞു.
ആധാർ കാർഡ് നമ്പറും അഡ്മിറ്റ് കാർഡിൽ അച്ചടിച്ച മൊബൈൽ നമ്പറും ഉപയോഗിച്ച് വിദ്യാർത്ഥിയെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂണിവേഴ്സിറ്റി വൃത്തങ്ങൾ അറിയിച്ചു.