/indian-express-malayalam/media/media_files/2025/10/18/bigg-boss-malayalam-akbar-funny-video-2025-10-18-21-19-30.jpeg)
Photograph: (Screengrab)
കത്തി താഴെയിടടാ, നിന്റെ അച്ഛനാടാ പറയുന്നത്, കത്തി താഴെയിടടാ...മലയാളികളുടെ മനസിൽ ഈ ഡയലോഗും സീനും ആഴത്തിൽ പതിഞ്ഞതാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലും ഈ ഡയലോഗ് വന്നിരിക്കുകയാണ്. ടാസ്കിന് ഇടയിൽ അക്ബർ കത്തി എടുത്തപ്പോൾ ബിഗ് ബോസിന് ആ ഡയലോഗ് പറയേണ്ടി വന്നു.
ബിഗ് ബോസ് ഏഴാം സീസൺ 77ാം ദിവസത്തിലേക്ക് എത്തുകയാണ്. അതുകൊണ്ട് തന്നെ ടാസ്കുകളിലെല്ലാം പോര് കടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ടാസ്കുകളിലൊന്നിന്റെ സമയമാണ് അക്ബർ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കൊണ്ടുവന്നത്.
Also Read: 'ഇവന് കുളിക്കാൻ ഭയങ്കര മടിയാ... വെള്ളം ഇഷ്ടമല്ല, പ്രിയം ചിക്കൻ'; പുള്ളിപ്പുലിയുടെ ഒരു ദിവസം കാണാം
അക്ബർ കത്തിയുമായി വീടിനുള്ളിൽ ഓടിനടക്കുന്നത് കണ്ടതോടെ ബിഗ് ബോസിന്റെ മാസ് ഡയലോഗ് ഇങ്ങനെ, അക്ബറെ, ബിഗ് ബോസ് ആണ് പറയുന്നത്, കത്തി താഴെ വെക്ക്...ഇത് കേട്ടതോടെ അക്ബർ കത്തിയുമായി അടുക്കളയിലേക്ക് തിരിച്ച് ഓടി. ബിഗ് ബോസിന്റെ മാസ് ഡയലോഡ് ടാസ്കിന് ഇടയിൽ മത്സരാർഥികളേയും ചിരിപ്പിച്ചു.
Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!
ലെ ബിഗ് ബോസ് : ഷാനവാസെ നിങ്ങൾ മാത്രം മാസ്സ് ആയാൽ പോരല്ലോ...ഞാനും ആകട്ടെ, ഇപ്രാവശ്യത്തെ കപ്പ് ബിഗ്‌ബോസിന് തന്നെ എന്നെല്ലാമാണ് കമന്റുകൾ വന്നത്.
ഇനി മൂന്ന് ആഴ്ച കൂടിയാണ് ബാക്കിയുള്ളത്. ആര് വിന്നറാവും ടോപ് 5ൽ ആരെല്ലാം വരും, ടോപ് 3യിൽ ആരെല്ലാമാവും എന്നെല്ലാമുള്ള പ്രവചനങ്ങളും കണക്കുകൂട്ടലുമെല്ലാം സമൂഹമാധ്യമങ്ങളിലും നിറയുകയാണ്. ഇതിനിടയിൽ ബിഗ് ബോസ് ഹൗസിലെ പോരുകളുടേയും തമാശ നിറഞ്ഞ നിമിഷങ്ങളുടേയും എല്ലാം വിഡിയോകളും വൈറലായിരുന്നു.
Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us