മലയാളത്തിലെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് ചിത്രമാണ് മമ്മൂട്ടിയുടെ ബിഗ് ബി. അതിലെ ഓരോ ഡയലോഗുകളും മലയാള സിനിമാ ആരാധകർക്ക് മനഃപാഠമാണ്. ഇപ്പോഴിതാ അതിലെ ഒരു പ്രധാനപ്പെട്ട ഡയലോഗിലെ തെറ്റ് കണ്ടെത്തിയിരിക്കുകയാണ് ട്രോളർമാർ.
“നീയൊക്കെ അരട്രൗസറും ഇട്ടോണ്ട് അജന്തേല് ആദിപാപം കണ്ടോണ്ട് നടക്കണ ടൈമില്‍ നമ്മളീ സീൻ വിട്ടതാ.. നിൽക്കാ ഇക്കനോടൊക്കെ ചോദിച്ച അറിയാ” എന്ന മാസ്സ് ഡയലോഗിലാണ് തെറ്റുണ്ടെന്ന് ട്രോളർമാർ പറയുന്നത്. അതിനു തെളിവും കാണിച്ചിട്ടുണ്ട്.
അജന്ത തിയേറ്ററിൽ ആ സമയത്ത് ‘കാതലൻ’ സിനിമ ആയിരുന്നണെന്നും ‘ആദിപാപം’ കളിച്ചിരുന്നത് ശ്രീബാല തീയറ്ററിൽ ആയിരുന്നു എന്നാണ് തെളിവ് നിരത്തി പറഞ്ഞിരിക്കുന്നത്. തെളിവായി കാണിച്ചിരിക്കുന്നത് അന്നത്തെ ഒരു പത്രത്തിൽ നിന്നുള്ള “ഇന്നത്തെ സിനിമ” എന്ന കോളവും.

എന്നാൽ ട്രോളന്മാർക്ക് തെറ്റിയതാണ്, തിരുവന്തപുരത്തെ അജന്തയല്ല കൊച്ചിയിലെ അജന്തയാണ് സിനിമയിൽ ഉദേശിച്ചത് എന്നാണ് പലരുടെയും കമന്റ്. എന്തായാലും ട്രോളന്മാരുടെ പുതിയ കണ്ടുപിടിത്തം സോഷ്യൽ ഏറ്റെടുത്തു കഴിഞ്ഞു. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് ഈ ട്രോളും വൈറലാകുന്നത്.
2007ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്. വ്യത്യസ്തമായൊരുക്കിയ ആക്ഷൻ ത്രില്ലറായിരുന്നു ചിത്രം.