scorecardresearch

'ആ മൈക്കിളിനെ കണ്ടാൽ നീയൊന്നും വാ തുറക്കില്ല...'; മത്തായി പറഞ്ഞയാൾ ഇവിടെയുണ്ട്; വീഡിയോ

ഭീഷ്മപർവ്വത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിളിന്റെ എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

ഭീഷ്മപർവ്വത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിളിന്റെ എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Michael

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം (കനവുകഥ)

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 2022ൽ പുറത്തിറങ്ങിയ 'ഭീഷ്മപർവ്വം.' ചിത്രത്തിലെ 'മൈക്കിൾ' എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഇന്നും സോഷ്യൽ മീഡിയയിൽ താരമാണ്. ചിത്രത്തിലെ ഡയലോഗുകൾ അടക്കം വലിയരീതിയിൽ ശ്രദ്ധനേടിയിരുന്നു.

Advertisment

ഇപ്പോഴിതാ, ചിത്രത്തിൽ നിസ്താർ സേട്ടിന്റെ കഥാപാത്രമായ 'മത്തായി' പറയുന്ന മൈക്കിളിന്റെ പഴയ കാലമാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. 'പൈലി ചേട്ടായി'യെ കൊന്നവരോട് പകരം ചോദിക്കുന്ന മൈക്കിളിനെയാണ് എഐ വീഡിയോയിൽ പുനർസൃഷ്ടിച്ചിരിക്കുന്നത്.

Also Read: അത്ഭുത ദ്വീപിലേക്ക് അതിശയന്റെ സർപ്രൈസ് എൻട്രി; വൈറലായി വിനയൻ യൂണിവേഴ്സ്; വീഡിയോ

Advertisment

'കനവുകഥ' എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ധാരാളം കമന്റുകളും ലൈക്കുകളുമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. നേരത്തെ മമ്മൂട്ടിയും ലാലും രാജൻ പി. ദേവും പ്രധാന വേഷങ്ങളിലെത്തിയ 'തൊമ്മനും മക്കളും' എന്ന ചിത്രത്തിലെ ഒരു എഐ വീഡിയോയും വൈറലായിരുന്നു. ചിത്രത്തിലെ സലീം കുമാറിന്റെ കഥാപാത്രമായ 'രാജകണ്ണി'ന്റെ ലവ് സ്റ്റേറിയായിരുന്നു എഐ ഉപയോഗിച്ച് നിർമിച്ചത്.

Also Read: 'നിന്റെ ശബ്ദം പോലും ഇനി കേൾക്കരുത്'; പൂച്ച സാറിനെ വിറപ്പിച്ച് കുഞ്ഞാവ; വീഡിയോ

ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ഭീഷ്മപർവ്വം. മമ്മൂട്ടിയ്ക്ക് ഒപ്പം നദിയ മൊയ്തു, നിസ്താർ സേട്ട്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വമ്പൻ താരനിരയും ഭീഷ്മപർവ്വത്തിൽ അഭിനയിച്ചിരുന്നു. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Read More: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്

Artificial Intelligence Mammootty Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: