scorecardresearch

ആർക്കും ഒരു സംശയവും വേണ്ട, ഇതാണ് അഞ്ഞൂറ്റി കുടുംബം; വൈറലായി ഫാമിലി ട്രീ

അഞ്ഞൂറ്റി കുടുംബത്തിന്റെ ഘടന വ്യക്തമാക്കി തരുന്ന ഈ ഫാമിലി ട്രീ തയ്യാറാക്കിയിരിക്കുന്നത് ജോസ്‌മോൻ വാഴയിൽ ആണ്

അഞ്ഞൂറ്റി കുടുംബത്തിന്റെ ഘടന വ്യക്തമാക്കി തരുന്ന ഈ ഫാമിലി ട്രീ തയ്യാറാക്കിയിരിക്കുന്നത് ജോസ്‌മോൻ വാഴയിൽ ആണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ആർക്കും ഒരു സംശയവും വേണ്ട, ഇതാണ് അഞ്ഞൂറ്റി കുടുംബം; വൈറലായി ഫാമിലി ട്രീ

ഭീഷ്മപർവ്വം സിനിമ കണ്ട ചിലരിലെങ്കിലും സംശയമുണ്ടാക്കിയിട്ടുണ്ടാകും അഞ്ഞൂറ്റി എന്ന കൂട്ടുകുടുംബത്തിന്റെ ഘടന. മൈക്കിളപ്പനും അമ്മുമ്മയും ഓരോരുത്തരുടെ മക്കളും കൊച്ചുമക്കളും ഒക്കെയായി പടർന്ന് കിടക്കുന്ന ആ കുടുംബത്തിന്റെ സ്ട്രക്ച്ചർ പ്രേക്ഷകരെ അൽപമെങ്കിലും ചിന്തിപ്പിച്ചിട്ടുമുണ്ടാകും.

Advertisment

എന്നാൽ ആ സംശയങ്ങൾ ഒക്കെ മാറ്റാൻ സഹായിക്കുന്ന ഒരു ഫാമിലി ട്രീയാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അഞ്ഞൂറ്റി കുടുംബത്തിന്റെ ഘടന വ്യക്തമാക്കി തരുന്ന ഫാമിലി ട്രീ തയ്യാറാക്കിയിരിക്കുന്നത് ജോസ്‌മോൻ വാഴയിൽ ആണ്.

അഞ്ഞൂറ്റി കുടുംബത്തിലെ വർക്കി - അന്നമ്മ ദമ്പതികളിൽ നിന്നാണ് ഫാമിലി ട്രീ ആരംഭിക്കുന്നത്. അവരുടെ അഞ്ചു മക്കളായ പൈലി, മത്തായി, മൈക്കിൾ, സൈമൺ, സൂസൻ എന്നിങ്ങനെ അഞ്ചു പേരെയും അവർക്ക് താഴെ വരുന്നവരെയും വ്യക്തമായി കാണിച്ചു തരുന്നു. മൈക്കിളിന്റെ വിശ്വസ്‌തരായ മണിയേയും ശിവൻകുട്ടിയെയും ഒപ്പം മൈക്കിളിന്റെ കാമുകി ആയിരുന്ന ആലീസിനെയും അഞ്ഞൂറ്റി കുടുംബത്തിന്റെ ചിരവൈരികളായ കൊച്ചേരി കുടുംബത്തെയും അതിൽ കാണിച്ചിട്ടുണ്ട്.

Advertisment

ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയും ഈ ഫാമിലി ട്രീ പങ്കുവച്ചിട്ടുണ്ട്. "വർക്കിയുടെ ആത്മ സുഹൃത്തായിരുന്നു മജീദ്. മജീദിന്റെ മകനാണ് അലി, മാധവന്റെ ഭാര്യയുടെ പേര് രമ" എന്നുമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ദേവദത്ത് ഫാമിലി ട്രീ പങ്കുവച്ചിരിക്കുന്നത്.

ബോക്സ് ഓഫീസിൽ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം കഴിഞ്ഞ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. അതോടെയാണ് ചിത്രത്തെ ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായത്.

മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയ്ക്ക് ഒപ്പം നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി ഒരുമിക്കുന്നു എന്നതായിരുന്നു ഭീഷ്മപർവ്വത്തെ ആദ്യം മുതൽ വാർത്തകളിൽ ശ്രദ്ധേയമാക്കിയത്. ബിഗ് ബി ടീമിൽ നിന്ന് പ്രേക്ഷകർ എന്തു പ്രതീക്ഷിച്ചോ അത് തിരികെ നൽകാൻ ഭീഷ്മപർവ്വത്തിനു സാധിച്ചു.

Also Read: പാർലമെന്റിലും ഒരു ‘ചാമ്പിക്കോ’ മൊമന്റ്; ചിത്രങ്ങൾ

Amal Neerad Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: