/indian-express-malayalam/media/media_files/uploads/2019/01/telegraph-3.jpg)
ഇത്തവണത്തെ ഭാരത് രത്‌ന പുരസ്‌കാരങ്ങള്‍ക്കാതിയ ബിജെപി തങ്ങള്‍ക്ക് താത്പര്യമുള്ളവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന വിമര്‍ശനവുമായി ദേശീയ ദിനപത്രം ദി ടെലഗ്രാഫ്. തലക്കെട്ടില്‍ തന്നെ, ഭാരത് രത്‌നയാണ് ഭഗവത് രത്‌നയല്ല എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ആരംഭിച്ചിരിക്കുന്നത്.
മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയ്ക്ക് ഭാരത് രത്‌ന നല്‍കിയത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനൊപ്പം വേദി പങ്കിട്ടതിനാലാണോ എന്ന് ടെലഗ്രാഫ് സംശയമുയര്‍ത്തുന്നു. പ്രണബിനെ കൂടാതെ ഭാരത് രത്‌ന ലഭിച്ച രണ്ടു പേരും ബിജെപിയ്ക്ക് താത്പര്യമുള്ളവരാണെന്നും ടെലഗ്രാഫ് ആരോപിക്കുന്നു.
/indian-express-malayalam/media/media_files/uploads/2019/01/telegraph-2.jpg)
ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാകാം പ്രണബിന് പുരസ്‌കാരം നല്‍കിയത് എന്നും ടെലഗ്രാഫ് പറയുന്നു. ബംഗാളില്‍ നിന്നുള്ള വോട്ടുകള്‍ ഉറപ്പാക്കുകയാകാം ബിജെപിയുടെ ലക്ഷ്യം എന്നും പറയുന്നു.
സംഗീത സംവിധായകനും ഗായകനുമായ ഭൂപന്‍ ഹസാരികയ്ക്കും സംഘപരിവാര്‍ പ്രചാരകന്‍ നാനാജി ദേശ്മുഖിനുമാണ് മരണാനന്തര ബഹുമതിയായി ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്. ഹസാരിക 2004 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി ഗുവഹത്തിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു തോറ്റിരുന്നു. ദേശ്മുഖിന് വാജ്പേയി ഭരണകാലത്ത് പത്മവിഭൂഷണ്‍ നല്‍കിയിരുന്നു.
മുൻപും പലപ്പോഴും ബിജെപിയെ വിമർശിച്ചു കൊണ്ട് ടെലഗ്രാഫിന്റെ ഒന്നാം പേജിൽ വാർത്തകളും തലക്കെട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us