രണ്ടു വയസുകാരിയും ഒരാനയും തമ്മിലുളള സൗഹൃദമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. തിരുവനന്തപുരം കൊഞ്ചിറവിളയിലെ ഭാമയെന്ന രണ്ട് വയസുകാരിയുടെ കൂട്ടുകാരി ഉമയെന്ന പിടിയാനയാണ്. ഇരുവരും തമ്മിലുളള സൗഹൃദ കാഴ്ചകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

8 വർഷം മുൻപാണ് ഭാമയുടെ അച്ഛൻ മഹേഷ് ആനയെ വാങ്ങിയത്. ഭാമ വളരുന്തോറും ഉമയുമായുളള സൗഹൃദം കൂടിവന്നു. താൻ ജനിച്ചതു മുതൽ കാണുന്ന ഉമയെ ഭാമയ്ക്ക് ഒട്ടും പേടിയില്ലാതായി. ആനയും ഭാമയും തമ്മിലുളള രസകരമായ നിമിഷങ്ങൾ അച്ഛൻ ടിക്ടോക്കിൽ ഇട്ടതോടെയാണ് ഇരുവരുടെയും സൗഹൃദം പുറംലോകം അറിഞ്ഞത്.

ആദ്യം എല്ലാവരെ പോലെയും തങ്ങൾക്കും മകളെ ആനയുടെ അടുത്തേക്ക് വിടാൻ പേടിയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. പക്ഷേ ഇപ്പോൾ അതൊക്കെ മാറി. ആനയുടെ അടുത്ത് അവൾ സുരക്ഷിതയാണെന്ന് ബോധ്യമായതോടെ പേടിയില്ലാതായെന്ന് അച്ഛൻ മഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook