scorecardresearch

"കോടതി പോലും വെറുതെവിട്ട കേസിൽ നീതി നടപ്പാക്കി നൂറിൻ"; ട്രോളുമായി ആരാധകർ

നടി നൂറിൻ ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറും ചേർന്നാണ് 'ഭഭബ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

നടി നൂറിൻ ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറും ചേർന്നാണ് 'ഭഭബ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bha Bha Ba

ചിത്രം: ഇൻസ്റ്റഗ്രാം

ഏറെക്കാലത്തിനു ശേഷം ആരാധകർ ആകംക്ഷയോടെ കാത്തിരുന്ന ദിലീപ് ചിത്രമായിരുന്നു അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ഭഭബ'(ഭയം, ഭക്തി, ബഹുമാനം). നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് നടി നൂറിൻ ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറും ചേർന്നാണ്.

Advertisment

ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാൻ ഭഭബയ്ക്ക് സാധിച്ചില്ലെന്നാണ് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്.

Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാൽ അടക്കം മോളിവുഡ് താരങ്ങൾ; ജയറാം തകർത്തെന്ന് ആരാധകർ

സോഷ്യൽ മീഡിയയിലടക്കം വ്യാപക ട്രോളാണ് ചിത്രത്തിന് ലഭിക്കുന്നത്. തിരക്കഥാകൃത്തായ നൂറിനും ട്രോൾ പോസ്റ്റുകളിൽ നിറയുകയാണ്. "കോടതി പോലും വെറുതെവിട്ട കേസിൽ നൂറിൻ നീതി നടപ്പാക്കി" എന്നത് അടക്കം നിരവധി പരിഹാസ കമന്റുകളാണ് നൂറിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

Also Read: "നോക്കു, നോക്കു, നോക്കിക്കൊണ്ട് ഇരിക്യല്ലേ,"; ഏതെങ്കിലുമൊരു മൾട്ടിവേഴ്സിൽ ഇങ്ങനെയാവും അല്ലേ?

അതേസമയം, "വേൾഡ് ഓഫ് മാഡ്‌നെസ്സ്" എന്ന ടാഗ് ലൈനോടെയെത്തിയ ഭഭബ, ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി, ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Read More: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ

Movie Dileep Trolls

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: