scorecardresearch

വല്ലോം അറിഞ്ഞാ, സംസ്ഥാന അവാർഡ് കിട്ടി; മികച്ച ബാലതാരം പുരസ്‌കാര വാർത്ത അറിഞ്ഞത് സ്കൂൾ വിട്ടു വരും വഴി, വീഡിയോ

എന്നുമെന്ന പോലെ, സ്കൂൾ വിട്ട് വരും നടന്നു വരും വഴിയാണ് അറിഞ്ഞത് - മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് തനിക്കാണ് എന്ന്

എന്നുമെന്ന പോലെ, സ്കൂൾ വിട്ട് വരും നടന്നു വരും വഴിയാണ് അറിഞ്ഞത് - മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് തനിക്കാണ് എന്ന്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala State Film Award. Kerala State Film Award winners, Kerala State Film Award full list

Best Child Actress Thanmaya Sol Overjoyed to Learn of Kerala State Film Award

ഇന്ന് ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ തന്മയ സോൾ സ്കൂളിലായിരുന്നു. എന്നുമെന്ന പോലെ, സ്കൂൾ വിട്ട് വരും നടന്നു വരും വഴിയാണ് അറിഞ്ഞത് - മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് തനിക്കാണ് എന്ന്. ആദ്യം വിശ്വസിച്ചില്ല… 'സത്യമായിട്ടും അവാർഡ് കിട്ടിയോ?' എന്നൊക്കെ സംശയം ചോദിച്ചു. പിന്നീട് ഉറപ്പിച്ചു, അവാർഡ് വാർത്ത സത്യമെന്ന്.

Advertisment

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെ തന്മയ കടന്നു പോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വലിയ പുരസ്‌കാരങ്ങളുടെ സന്തോഷങ്ങളുടെ ഇടയിൽ, തനിക്ക് അവാർഡ് ലഭിച്ച വാർത്ത ലൈവ് ആയി അറിയുന്ന ആ പെൺകുട്ടിയുടെ ചിരിയ്ക്ക് പ്രത്യേകമായ ഒരു ഭംഗിയും നിറവുമുണ്ട്.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'വഴക്ക്' എന്ന ചിത്രത്തിനാണ് തന്മയയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ടൊവിനോ തോമസ് നായകനാവുന്ന 'വഴക്കില്‍' കനി കുസൃതി, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ തുടങ്ങിയവരും വേഷമിടുന്നു. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് 'വഴക്കിന്റെ' നിര്‍മ്മാണം.

53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും മികച്ച നടിയ്ക്കുള്ള പുരസ്കാരം വിൻസി അലോഷ്യസും നേടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനായത് മഹേഷ് നാരായണൻ ആണ്. 'അറിയിപ്പ്' എന്ന ചിത്രമാണ് മഹേഷിനെ അവാർഡിന് അർഹനാക്കിയത്.

Kerala State Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: