രണ്ടു ദിവസമായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത് ബേണി സാൻഡേഴ്സ് എന്ന അമേരിക്കൻ സെനറ്റം​ഗം ആണ്. അമേരിക്കൻ പ്രസിഡഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മുതിർന്ന സെനറ്റം​ഗമായ ബേണി സാൻഡേഴ്സന്റെ ചിത്രം വൈറലായത്. ജാക്കറ്റും സോക്സും മാസ്കും ധരിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും മാറി നിൽക്കുന്ന ബേണി സാൻഡേഴ്സിന്റെ ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.

ബേണി സാൻഡേഴ്സിനെ ചിത്രത്തിൽ നിന്നും ക്രോപ്പ് ചെയ്തെടുത്ത് ട്രോളന്മാർ പല ബാക്ക്ഗ്രൗണ്ടുകളിലും പ്രതിഷ്ഠിച്ചു. മൂന്നാറിലെ കുളിരിൽ തേയില തോട്ടത്തിന് നടുവിൽ ഇരിക്കുന്ന ബേണി സാൻഡേഴ്സിന്റെ ചിത്രം കേരള ടൂറിസത്തിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിരുന്നു.

Caption This!
#berniesanders

Posted by Deepika Padukone on Saturday, January 23, 2021

ബോളിവുഡ് താരമായ ദീപിക പദുകോൺ അടക്കം നിരവധി പേർ തങ്ങളുടെ ചിത്രങ്ങളിലേക്ക് ബേണി സാൻഡേഴ്സിനെ എഡിറ്റ് ചെയ്തെടുത്തു.

When I met #BernieSanders

Posted by Gautam Rode on Saturday, January 23, 2021

bernie sanders, bernie sanders meme sweatshirt, bernie sanders meme inauguration day, bernie sanders sweatshirt cost

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook