scorecardresearch

ദുരൂഹതകൾ നിറഞ്ഞ ബർമൂഡ ട്രയാംഗിളിലേക്ക് വിനോദ യാത്ര; കപ്പൽ കാണാതായാൽ തുക മുഴുവൻ റീഫണ്ട്

ഈ ഓഫർ കേട്ട് സോഷ്യൽ മീഡിയ ആകെ ഞെട്ടിയിരിക്കുകയാണ്

ഈ ഓഫർ കേട്ട് സോഷ്യൽ മീഡിയ ആകെ ഞെട്ടിയിരിക്കുകയാണ്

author-image
Trends Desk
New Update
Bermuda Traingle

അറ്റ്‌ലാന്റിക് സമുദ്രത്തിലെ നിഗൂഢമായ ബർമൂഡ ട്രയാംഗിളിലേക്ക് യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അമേരിക്കയിലെ ഒരു ട്രാവൽ ഏജൻസി ഇതാ ബർമൂഡ ട്രയാംഗിളിലേക്ക് ഒരു വിനോദ യാത്ര ഒരുക്കുകയാണ്. കപ്പൽ മുങ്ങുകയോ അപ്രത്യക്ഷമാകുകയോ ചെയ്താൽ 100 ​​ശതമാനം റീഫണ്ടും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Advertisment

“ഈ വിനോദ യാത്രയിൽ ബർമൂഡയിലെ രാത്രി ജീവിതത്തിന്റെ മറ്റൊരു വശം കാണാം." അവരുടെ വെബ്‌സൈറ്റിൽ പറയുന്നു.

publive-image

കപ്പൽ അപ്രത്യക്ഷമാകാനുള്ള സാധ്യത അപൂർവമാണെന്നാണ് കമ്പനി പറയുന്നു. “ഈ ബർമൂഡ ട്രയാംഗിൾ യാത്രയിൽ കപ്പൽ അപ്രത്യക്ഷമാകുന്നതിനെ കുറിച്ച് പേടിക്കേണ്ട. ടൂറിന് 100 ശതമാനം റീഫണ്ട് ഉണ്ട്, നിങ്ങൾ അപ്രത്യക്ഷമാകുന്ന അവസ്ഥയുണ്ടായാൽ നിങ്ങളുടെ പണം തിരികെ നൽകും,” വെബ്‌സൈറ്റ് പറയുന്നു.

ഈ ഓഫർ കേട്ട് സോഷ്യൽ മീഡിയ ആകെ ഞെട്ടിയിരിക്കുകയാണ്, മരിച്ചിട്ട് എന്തിനാണ് റീഫണ്ട് എന്നും ആത്മാക്കൾക്കാണോ റീഫണ്ട് എന്നുമൊക്കെയാണ് നെറ്റിസൺസിന്റെ ചോദ്യം.

Advertisment

ബർമുഡ ട്രയാംഗിൾ കടക്കുന്നതിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായതായാണ് റിപ്പോർട്ട്. ബർമൂഡ ട്രയാംഗിളിന്റെ നിഗൂഢതകളിൽ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

Also Read: ഡെലിവറി ബോയിൽ നിന്ന് സോഫ്റ്റ്‌വെയർ എൻജിനീയറിലേക്ക്; വൈറലായി യുവാവിന്റെ കഥ

Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: