scorecardresearch
Latest News

സൂര്യന് ചുറ്റും മഴവില്ലോ? അത്ഭുത പ്രതിഭാസമായി ’22 ഡിഗ്രി സർക്കുലർ ഹാലോ’

ഒരു മണിക്കൂറിലധികം ഈ പ്രതിഭാസം നീണ്ടു നിന്നു. ഈ സമയം പലരും അപൂർവ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

22 degree circular halo, bengaluru, halo, sun halo, കൗതുക വാർത്തകൾ, കൗതുക വാർത്ത, malayalam news, news in malayalam, latest news malayalam, latest news in malayalam, മലയാളം വാർത്ത, വാർത്ത, ie malayalam

സൂര്യന് ചുറ്റും ഒരു മഴവില്ലുപോലുള്ള പ്രകാശവലയം, അതാണ് ’22 ഡിഗ്രി സർക്കുലർ ഹാലോ,’ എന്ന അന്തരീക്ഷ പ്രതിഭാസം. ആ പ്രതിഭാസം ഇപ്പോൾ ദൃശ്യമായിരിക്കുന്നത് ബാംഗ്ലൂർ നഗരത്തിലാണ്. തിങ്കളാഴ്ച പകൽ 10.50ഓടെയാണ് ബാംഗ്ലുരിലുള്ളവർ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്.

തിങ്കളാഴ്ച രാവിലെ കുറച്ചധികം സമയം സൂര്യനുചുറ്റും തിളങ്ങുന്ന മഴവില്ല് വളയം ആകാശത്ത് ദൃശ്യമായിരുന്നു. ഒരു മണിക്കൂറിലധികം ഈ പ്രതിഭാസം നീണ്ടു നിന്നു. ഈ സമയം പലരും അപൂർവ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും അടക്കമുള്ളവരും പ്രഭാവലയത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ചു. ബെംഗളൂരു സെൻട്രൽ നിയോജകമണ്ഡലത്തിലെ ലോക്സഭാ അംഗം പി സി മോഹൻ സൺ ഹാലോയുടെ മൂന്ന് ഫോട്ടോകൾ ട്വിറ്ററിൽ ഷെയർ ചെയ്തു.

കന്നഡ നടിയായ സംയുക്ത ഹോർനാഡും പ്രഭാവലയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. “ഒരു മഴവില്ല് പോലുള്ള ഒരു പ്രഭാവലയം ഇപ്പോൾ സൂര്യനുചുറ്റും ഒരു വൃത്തം തീർത്തിരിക്കുന്നു. അതിനെ മാജിക്കെന്ന് വിളിക്കണോ യാഥാർത്ഥ്യമെന്ന് വിളിക്കണോ,” സംയുക്തയുടെ ട്വീറ്റിൽ പറയുന്നു.

പൊതുവെ 22 ഡിഗ്രീ സർക്കുലർ ഹാലോ എന്ന് അറിയപ്പെടുന്ന, സുര്യനോ ചന്ദ്രനോ ചുറ്റും പ്രഭാവലയം കാണുന്ന ഈ പ്രതിഭാസം കാണപ്പെടുന്നത് പൊതുവെ മേഘങ്ങളിലെ അഷ്ടഭുജാകൃതിയിലുള്ള ഐസ് പരലുകളിൽ സൂര്യന്റേയോ ചന്ദ്രന്റേയോ പ്രകാശ കിരണങ്ങൾ തട്ടിച്ചിതറുമ്പോഴാണ്. മൂൺ റിങ്, വിന്റർ ഹാലോ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.

Read More: അമ്മയെക്കുറിച്ചുള്ള ഓർമകളാണ് ആ ഫോണിൽ; ഒന്നു കണ്ടെത്താമോ; അപേക്ഷയുമായി ഒമ്പത് വയസ്സുകാരി

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Bengaluru witnesses rare 22 degree circular halo around sun