കോളജ് ഹോസ്റ്റലിൽ കടന്ന് പെൺകുട്ടികളുടെ അടിവസ്ത്രങ്ങൾ മോഷ്‌ടിക്കുന്ന യുവാവിന്റെ വിഡിയോ പുറത്തായി. വാർത്താ ഏജൻസിയായ എഎൻഐയാണ് വിഡിയോ പുറത്ത് വിട്ടത്. ബെംഗളൂരുവിലെ ഒരു ഹോസ്റ്റലിൽ നിന്നുളള ദൃശ്യങ്ങളാണ് വിഡിയോയിലുളളത്. ഒരു പുരുഷൻ മതിൽ ചാടികടന്ന് ഹോസ്റ്റലിന്റെ ടെറസിൽ പ്രവേശിക്കുന്നതും ശബ്ദമുണ്ടാക്കാതെ പതിയെ നടന്ന് പെൺകുട്ടികളുടെ അടിവസ്ത്രം എടുത്ത് കൊണ്ടു പോകുന്നതുമാണ് വിഡിയോയിലുളളത്. സ്ത്രീകളുടേതിന് സമാനമായ വസ്ത്രധാരണത്തോടെയാണ് ഇയാളെ വിഡിയോയിൽ കാണുന്നത്

ബെംഗളൂരുവിലെ മഹാറാണി ആർട്സ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് കോളജിന്റെ ഹോസ്റ്റലിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് കോളജ് അധികാരികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാനസിക വിഭ്രാന്തിയുളള ചെറുപ്പക്കാരനാണിതെന്നും അർധ രാത്രി മതിൽ ചാടി കടന്നെത്തിയ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയെന്നും കോളജ് പ്രിൻസിപ്പൽ വാർത്താ ഏജൻസിയായ എഎൻഎയോട് പറഞ്ഞു. കളളനായ ഇയാൾ നിരവധി അടി വസ്ത്രങ്ങൾ മോഷ്ടിച്ചതായി വിദ്യാർഥിനികളിലൊരാൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ