scorecardresearch

'ക്യാബ് ഡ്രൈവർക്ക് ഉറക്കം വന്നാൽ എന്താ ചെയ്യുക,' വാഹനം സ്വയം ഓടിച്ച് യാത്രക്കാരൻ; വീഡിയോ

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഒരു ദിവസത്തിനുള്ളിൽ 11 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഒരു ദിവസത്തിനുള്ളിൽ 11 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി

author-image
Trends Desk
New Update
Bengaluru Cab ride Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

ക്യാമ്പ് ഡയറീസ് ബെംഗളൂരുവിൻ്റെ സ്ഥാപകനായ മിലിന്ദ് ചന്ദ്വാനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിമാനത്താവളത്തിൽ നിന്ന് ക്യാബിൽ യാത്ര പുറപ്പെട്ട മിലിന്ദിന് അപ്രതീക്ഷിതമായി വാഹനം ഓടിക്കേണ്ടി വന്നതാണ് സംഭവം.

Advertisment

പുലർച്ചെ മൂന്നു മണിക്കാണ് മിലിന്ദ് വിമാനത്താവളത്തിൽ നിന്ന് യാത്ര ആരംഭിച്ചത്. എന്നാൽ യാത്രക്കിടെ മയക്കം തോന്നിയാപ്പോൾ ഡ്രൈവർ ചായ കുടിക്കാനായി വാഹനം ഒതുക്കി. ചായ കുടുച്ചിട്ടും ക്ഷീണം വിട്ടുമാറുന്നില്ലെന്ന് കണ്ട് വാഹനം താൻ ഓടിക്കാമെന്ന് മിലിന്ദ് ഡ്രൈവറോട് പറഞ്ഞു. കേട്ടപാതി കേൾക്കാത്തപാതി ഡ്രൈവർ വാഹനത്തിന്റെ താക്കോൽ മിലിന്ദിന് കൈമാറി. 

ക്ഷീണിതനായ ഡ്രൈവർ പാസഞ്ചർ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുന്നതും യാത്രക്കാരൻ ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിക്കുന്നതുമാണ് വീഡിയോയിൽ. ഡ്രൈവർ തന്നെ വിശ്വസിച്ച് വാഹനം എൽപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് കുറിച്ചുകൊണ്ടാണ് മിലിന്ദ് വീഡിയോ പങ്കിട്ടത്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോ ഒരു ദിവസത്തിനുള്ളിൽ 11 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി. നിരവധി ആളുകൾ തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങൾ കമന്റിൽ കുറിക്കുകയും, യാത്രക്കാരനെ അഭിനന്ദിക്കുകയും ചെയ്തു. വാഹനം ഓടിക്കുന്നതിനിടയിൽ ഉറക്കത്തിലേക്ക് വഴുതിപ്പോകുന്നതു മൂലം അപകടങ്ങൾ ഉണ്ടാകുന്നത് തുടർക്കഥയാണെന്നും നെറ്റിസൺമാർ കുറിച്ചു.

Read More

Bengaluru Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: