റൂളറിലൊരു വിവാഹ മെനു; കൂടുതല്‍ കഴിക്കുന്നവരെ അടിക്കാനാണോയെന്ന് നെറ്റിസണ്‍സ്

രുചികരമായ വിഭവങ്ങളും സര്‍ഗാത്മകതയും ഒത്തുചേരുന്ന മെനു 30 സെന്റിമീറ്റര്‍ വരുന്ന റൂളറിന്റെ പുറകുവശത്താണ് മെനു അച്ചടിച്ചിരിക്കുന്നത്

Bengali wedding menu, wedding menu on ruler, Bengali wedding, innovative wedding menu card, viral news, trend news, latest news, news in malayalam, malayalam news, ie malayalam indian express malayalam

വിവാഹം എങ്ങനെ വ്യത്യസ്തമാക്കമെന്നു ചിന്തിക്കുകയാണ് പുതിയ തലമുറ. ക്ഷണക്കത്തുകളിലെ മാറ്റങ്ങളും സേവ് ദ ഡേറ്റ് ഫൊട്ടോ ഷൂട്ടും വിവാഹ ഫൊട്ടോ-വിഡിയോഗ്രാഫിയിലെയും വ്യത്യസ്തതകളും വിവാഹവേദിയില്‍ നൃത്തംവയ്ക്കുന്ന വരനും വധുവും ഇന്നു പുതുമയുള്ള കാര്യമല്ല.

എന്നാല്‍ ഇവിടെയൊരു വിവാഹ മെനുവാണ് ശ്രദ്ധ നേടുന്നത്. ഒന്‍പതു വര്‍ഷം മുന്‍പുള്ള ഒരു ബംഗാളി വിവാഹത്തിന്റെ മെനു അച്ചടിച്ചിരിക്കുന്നത് മരം കൊണ്ടുള്ള റൂളറിലാണ്. രുചികരമായ വിഭവങ്ങളും സര്‍ഗാത്മകതയും ഒത്തുചേരുന്ന മെനു നെറ്റിസണ്‍സിന്റെ മനം കവര്‍ന്നിരിക്കുകയാണ്.

30 സെന്റിമീറ്റര്‍ വരുന്ന റൂളറിന്റെ പുറകുവശത്താണ് മെനു അച്ചടിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളുകാരുടെ ഇഷ്ടവിഭവങ്ങളായ ഫിഷ് കാലിയ, ഫ്രൈഡ് റൈസ്, മട്ടണ്‍ മസാല തുടങ്ങി നിരവധി വിഭവങ്ങള്‍ മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്.

സ്റ്റീരിയോടൈപ്പ്‌റൈറ്റര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമ പങ്കുവച്ച വിവാഹക്ഷണക്കത്ത് 2013ലേതാണ്. സിലിഗുരിയിലെ സുസ്മിതയുടെയും അനിമേഷിന്റെയും വിവാഹത്തിന്റേതാണ് ഈ വിഭവസമൃദ്ധമായ സദ്യ ഉള്‍പ്പെടുന്ന മെനു.

മെനു അച്ചടിക്കാന്‍ റൂളര്‍ ഉപയോഗിച്ചത് പലരിലും കൗതുകമുണര്‍ത്തിയപ്പോള്‍ ഈ ഗംഭീര സർഗാത്മകതയെ പുകഴ്ത്തിയവരും കുറവല്ല. കോവിഡ് മഹാമാരിയെ ഭയക്കാതെ വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിലെ ഗൃഹാതുരത്വം പങ്കുവച്ചുകൊണ്ടുള്ള ഭക്ഷണപ്രേമികളുടെ കമന്റുകളും ചിത്രങ്ങൾക്കു താഴെ നിറഞ്ഞു.

”ആര്‍ക്കെങ്കിലും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ അടിക്കാനായി ഇത് ഉപയോഗിക്കരുത്,” എന്നായിരുന്നു ഒരാളുടെ തമാശ കലര്‍ന്ന പ്രതികരണം. ”എത്രമാത്രം കഴിച്ചുവെന്ന് അളക്കാനാണോ റൂളര്‍,” എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ”വയറിന്റെ അളവ് എടുക്കും എന്നാണ് ഉദ്ദേശിച്ചത്,” മറ്റെരാള്‍ തമാശരൂപേണ കുറിച്ചു.

ബംഗാളില്‍ വിവാഹങ്ങള്‍ക്കു പുതുമയാര്‍ന്ന മെനു കാര്‍ഡുകള്‍ അച്ചടിക്കുന്ന പാരമ്പര്യമുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, കൊല്‍ക്കത്തയിലെ ദമ്പതികള്‍ മെനു കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡ് പോലെ അച്ചടിച്ചിരുന്നു. സ്റ്റാര്‍ട്ടറുകള്‍ മുതല്‍ പലഹാരങ്ങള്‍ വരെ എല്ലാം രേഖപ്പെടുത്തിയതായിരുന്നു ഇത്. മെനു കാര്‍ഡ് കൂടുതല്‍ ആധികാരികമാക്കാന്‍, ആധാര്‍ നമ്പറിന്റെ സ്ഥാന്തത് വിവാഹ തീയതിയായ 2020 ഫെബ്രുവരി ഒന്ന് എന്ന് ചേര്‍ത്തിരുന്നു.

Also Read: പീറ്റര്‍ ഇംഗ്ലണ്ട് ഷര്‍ട്ട്‌, ബി സി ജി വാക്സിന്‍; ‘മരക്കാരി’നെ വലിച്ചു കീറി സോഷ്യല്‍ മീഡിയ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Bengali wedding menu printed on long ruler viral

The moderation of comments is automated and not cleared manually by malayalam.indianexpress.com