എന്തൊക്കെ പറഞ്ഞാലും കേരളത്തിന് ബീഫ് ഒരു വികാരമാണ്. ഒരു മലയാളിയുടെ ജീവിതത്തില്‍ ബീഫിനുള്ള സ്ഥാനം അത്ര ചെറുതല്ല. പെട്ടെന്നൊരു ദിവസം ബീഫ് കഴിക്കരുതെന്നൊക്കെ പറഞ്ഞാല്‍ തലയ്ക്ക് അടി കിട്ടിയതു പോലെ ആയിപ്പോകും. ഇതു തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പല പാര്‍ട്ടികളും ഉപയോഗിക്കുന്ന ഒരു പ്രധാന ആയുധം.
Meanwhile in Kerala.. pic.twitter.com/7WbNnqpDuV
— Tinu Cherian Abraham (@tinucherian) April 20, 2019
‘അടുത്ത ഈസ്റ്ററിന് ബീഫ് വേണോ കോളിഫ്ളവര്‍ വേണോ’ എന്ന പോസ്റ്ററും ഉയ്യെന്റപ്പാ എന്ന ഫെയ്സ്ബുക്ക് പേജിന്റെ ‘ഉള്ളി ഇട്ട ബീഫ് കറി വേണോ ഉളളി ഇട്ട ഉളളിക്കറി മതിയോ? തീരുമാനിക്കാന്‍ 23 വരെ സമയം ഉണ്ട്’ എന്ന പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ബീഫിനെതിരായ ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും നിലപാടുകളാണ് ഇത്തരത്തിലുള്ള പോസ്റ്ററുകളുടെ അടിസ്ഥാനം എന്നു കരുതുന്നു. ബീഫ് വീട്ടില്‍ സൂക്ഷിച്ചു എന്ന് ആരോപിച്ച് ലക്നൗവില്‍ മുഹമ്മദ് അഖ്ലാക്കിനെ കൊലപ്പെടുത്തിയതും, ജാര്‍ഖണ്ഡില്‍ മുസ്ലിം വ്യാപാരിയെ ആക്രമിച്ചതും തൊട്ട് നിരവധി സംഭവങ്ങളാണ് ഇതിനു പിന്നില്‍.
Read More: ബീഫ് വിറ്റെന്ന് ആരോപിച്ച് മുസ്ലിം വയോധികനെ കൊണ്ട് പന്നിയിറച്ചി തീറ്റിച്ചു
പശു മാതാവാണ് എന്നു പറഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍ ഗോവധം ഒരു പാപമായി കണക്കാക്കുകയും പശുക്കളെ കശാപ്പ് ചെയ്യുന്നവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ രാജ്യത്തുണ്ടെന്ന് നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഭക്ഷണ സ്വാതന്ത്ര്യ നിഷേധം എന്ന അപകടകരമായ അവസ്ഥയിലേക്കാണ് നാട് പോകുന്നതെന്ന് ചൂണ്ടിക്കാണിച്ച് മുമ്പ് തൃശൂര്‍ കേരള വര്‍മ്മ കോളേജിലും കൊച്ചി മഹാരാജാസ് കോളേജിലുമെല്ലാം ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റിവലുകള്‍ നടത്തിയിരുന്നു. എന്തായാലും ഒന്നുറപ്പ്, ആര് ജയിച്ചാലും തോറ്റാലും ബീഫില്‍ തൊട്ടു കളിച്ചാല്‍ മലയാളിയുടെ വിധം മാറും.