/indian-express-malayalam/media/media_files/uploads/2023/08/Viral-2.jpg)
Photo: Screengrab
കഠിനമായ പാതകള്‍ കീഴടക്കുക എന്നത് ചിലര്‍ക്ക് വളരെ ത്രില്ലിങ്ങായൊരു കാര്യമാണ്. വാഹനാപകടത്തെ തുടര്‍ന്ന് 12 വര്‍ഷത്തോളം കിടപ്പിലായ ഇക്ബാല്‍ സിങ്ങിന്റെ അത്തരത്തിലൊന്നാണ്. ഇന്ന് ഇക്ബാല്‍ സൊമാറ്റൊ ഡെലിവറി എക്സിക്യൂട്ടീവാണ്.
‘Amritsar Walking Tours’ എന്ന ഫുഡ് ബ്ലോഗിങ് ഫെയ്സ്ബുക്ക് പേജാണ് ഇക്ബാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയാണ് ഇക്ബാലിനെ ജോലിയിലേക്ക് നയിക്കാനുള്ള കാരണം. "ഞാൻ 2009-ൽ ശ്രീ ഹേമകുണ്ഡ് സാഹിബിലേക്ക് പോയി. 2009 ജൂൺ 14-ന് എനിക്ക് ഒരു വാഹനാപകടമുണ്ടായി, 12 വര്‍ഷത്തോളം ഞാന്‍ കിടപ്പിലായിരുന്നു," ഇക്ബാല്‍ പറഞ്ഞു.
പിന്നീട് ഒരു ചാരിറ്റി സംഘടനയാണ് ഇക്ബാല്‍ വീല്‍ചെയര്‍ നല്‍കിയത്. തുടര്‍ന്ന് കുടുംബത്തെ സഹായിക്കുന്നതിനായി സൊമാറ്റൊയില്‍ ജോലി ചെയ്യാന്‍ ഇക്ബാല്‍ തയാറാവുകയായിരുന്നു. ഞാനുമായി ബന്ധമില്ലാത്ത ഒരുപാട് പേരില്‍ നിന്ന് എനിക്ക് സഹായം ലഭിച്ചു, എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു, ഇക്ബാല്‍ കൂട്ടിച്ചേര്‍ത്തു.
15 ദിവസം മുന്‍പാണ് സൊമാറ്റോയില്‍ ഇക്ബാല്‍ ചേര്‍ന്നത്. ആദ്യമൊക്കെ വഴികള്‍ കണ്ടെത്താന്‍ വിഷമകരമായിരുന്നെന്ന് ഇക്ബാല്‍ പറയുന്നു. ഒരു ദിവസം അഞ്ച് മുതല്‍ ഏഴ് ഓര്‍ഡറുകള്‍ വരെയാണ് ഇക്ബാല്‍ എടുക്കുന്നത്. 250 വരെ ലഭിക്കുമെന്നും താന്‍ തൃപ്തനാണെന്നും ഇക്ബാല്‍ പറയുന്നു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയതാണ് ഇക്ബാലിന്റെ കുടുംബം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us