റാംപിൽ എത്തിയ മോഡൽ അപകടത്തിൽനിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മദ്ധ്യ അമേരിക്കയിലെ രാജ്യമായ എൽ സാൽവദോറിലായിരുന്നു സംഭവം. സൗന്ദര്യ മൽസരത്തിൽ പങ്കെടുക്കവേയാണ് മൽസരാർത്ഥിയായ മോഡൽ അപകടത്തിൽപ്പെട്ടത്.

ക്യൂൺ ഓഫ് ദി ഹാർവെസ്റ്റിനെ ഓർമപ്പെടുത്തുന്ന വിധമുളള കോസ്റ്റ്യൂമാണ് മോഡൽ ഉപയോഗിച്ചത്. തൂവലുകൾ കൊണ്ടുള വലിയൊരു തലപ്പാവ് ധരിച്ചിരുന്നു. വേദിയിൽ ഇരുവശത്തുമായി തീപന്തം കൈയ്യിൽ പിടിച്ച് രണ്ടു മോഡലുകൾ നിൽക്കുന്നുണ്ടായിരുന്നു. മൽസരാർത്ഥിയായ മോഡൽ മുന്നോട്ടുനടക്കേവേ തലപ്പാവിൽ തീ പടർന്നു. ഇതു മനസ്സിലാക്കാതെ മോഡൽ മുന്നോട്ടു നടന്നു. ഇതിനിടയിൽ തീ ആളിക്കത്തി. പെട്ടെന്ന് തന്നെ സംഘാടകർ എത്തി തലപ്പാവ് വലിച്ച് താഴെയിട്ടു.

ഏതാനും നിമിഷം വൈകിയിരുന്നുവെങ്കിൽ മോഡലിന്റെ ദേഹമാകെ തീപടർന്നേനെ. അപകടത്തിൽ യുവതിക്ക് പരുക്കൊന്നും ഏൽക്കാതിരുന്നത് ഭാഗ്യം കൊണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ