സൗന്ദര്യത്തെക്കുറിച്ചുള്ള നിർവചനങ്ങളെ മാറ്റിയെഴുതുകയാണ് മഞ്‌ജു കുട്ടികൃഷ്ണൻ എന്ന മാധ്യമപ്രവർത്തക. തൊലിയുടെ വെളുപ്പും അഴകളവുകളുമൊക്കെ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളായി സമൂഹം കാണുമ്പോൾ അതിലൊന്നുമല്ല, ആത്മവിശ്വാസത്തിലും ജീവിതത്തോടുള്ള പോസിറ്റീവായ സമീപനത്തിലുമാണ് യഥാർത്ഥ സൗന്ദര്യമിരിക്കുന്നതെന്ന് പറയുകയാണ് മഞ്‌ജു.

ല്യൂകോ ഡെർമ (വെള്ളപ്പാണ്ട്) എന്ന ശാരീരിക അവസ്ഥയുള്ള മഞ്ജുവിന്റെ  ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജസീന കടവിൽ ആണ് ഈ ഫോട്ടോഷൂട്ടിനു പിറകിൽ. ‘ബ്യൂട്ടി ബിയോണ്ട് കളർ” എന്ന സന്ദേശമാണ് മഞ്ജുവും ജസീനയും ഈ ഫോട്ടോ ഷൂട്ടിലൂടെ നൽകുന്നത്.

“Beauty Beyond Colour”
CATALYST SCHOLARS SHEROES
In frame: Manju Kuttikrishnan
Makeover by Catalyst Scholars
Makeover…

Posted by Jaseena Kadavil on Wednesday, November 4, 2020

തൊലിപ്പുറത്തെ നിറവ്യത്യാസത്തിന്റെ പേരിൽ ചെറുപ്പക്കാലത്ത് ഏറെ കളിയാക്കലുകൾ അനുഭവിക്കേണ്ടി വന്ന മഞ്ജുവിനെ സംബന്ധിച്ച് ഒരു സ്വത്വപ്രഖ്യാപനം കൂടെയാണ് ഈ ഫോട്ടോഷൂട്ട്. അപകർഷതാബോധത്തിന്റെയും ഉൾവലിവുകളുടെയും ഇരുണ്ടകാലം കടന്ന് വന്ന അനുഭവങ്ങൾ പങ്കിട്ട് സമാന അനുഭവങ്ങളിലൂടെ കടന്നുപോവുന്ന നിരവധിപേർക്ക് പ്രചോദനം പകരുകയാണ് മഞ്ജു വീഡിയോയിൽ.

Read more: നിങ്ങളെന്തൊരു അച്ഛനാണ്!; വാർപ്പ് മാതൃകകളെ പൊളിച്ച് ‘കരിക്കി’ന്റെ പുതിയ എപ്പിസോഡ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook