മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ചു കണ്ടിട്ടുള്ള സിനിമകളിൽ ഒന്നാണ് ‘കിലുക്കം’. പ്രിയദർശൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ രേവതി, മോഹൻലാൽ, ജഗതി ശ്രീകുമാർ, തിലകൻ, ഇന്നസെന്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇന്നസെന്റും രേവതിയും ഒന്നിച്ചുള്ള സീനുകളെല്ലാം വളരെ രസകരമാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രംഗമാണ് കിട്ടുണ്ണിക്ക് ലോട്ടറിയടിക്കുന്നത്.
കിലുക്കത്തിൽ കിട്ടുണ്ണിയും രേവതി അഭിനയിച്ച നന്ദിനി എന്ന കഥാപാത്രവും തമ്മിലുള്ള ലോട്ടറി രംഗം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇത്തവണ ഈ സീനിൽ മലയാളി താരങ്ങളായ ഇന്നസെന്റും രേവതിയുമല്ല. മറിച്ച്, ബാറ്റ്‌മാനും വണ്ടർവുമണുമാണ്.
കിട്ടുണ്ണിയായി ബാറ്റ്മാനും നന്ദിനിയായി വണ്ടര്‍വുമണും പ്രത്യക്ഷപ്പെടുമ്പോൾ വീണ്ടും ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് ഈ സീനുകൾ. ലോട്ടറി രംഗത്തിന്റെ കോമഡി സ്‌പൂഫ് ആനിമേറ്റഡ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഗോപു സജീവും ദീപു പ്രദീപും ചേർന്നാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഗോ ഡീപ്പ് അനിമേഷൻസ് എന്ന യൂട്യൂബ് ചാനലിലാണ് സ്‌പൂഫ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.