scorecardresearch

മഴയത്ത് ബൈക്കില്‍ സഞ്ചരിച്ച് സോപ്പ് തേച്ചു കുളി; യുവാക്കൾ പൊലീസ് പിടിയിൽ

ഭരണിക്കാവ് ജംങ്ഷനിലൂടെയാണ് അർധ നഗ്നരായി സോപ്പ് തേച്ചു കുളിച്ചു കൊണ്ട് യുവാക്കൾ യാത്ര ചെയ്തത്

ഭരണിക്കാവ് ജംങ്ഷനിലൂടെയാണ് അർധ നഗ്നരായി സോപ്പ് തേച്ചു കുളിച്ചു കൊണ്ട് യുവാക്കൾ യാത്ര ചെയ്തത്

author-image
Trends Desk
New Update
viral video, kollam, ie malayalam

കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് യുവാക്കളുടെ കുളി. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവരാണ് മഴയത്ത് റോഡിൽ കൂടി ബൈക്കിൽ യാത്ര ചെയ്തുകൊണ്ട് സോപ്പ് തേച്ച് കുളിച്ചത്. ഇരുവരെയും പൊലീസ് പിടികൂടി. ഇവർക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് കേസെടുത്തു.

Advertisment

ഭരണിക്കാവ് ജംങ്ഷനിലൂടെയാണ് അർധ നഗ്നരായി സോപ്പ് തേച്ചു കുളിച്ചു കൊണ്ട് യുവാക്കൾ യാത്ര ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവ സമയത്ത് യുവാക്കൾ ലഹരിയോ മറ്റു പദാർത്ഥങ്ങളോ ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മഴ പെയ്തത്. മഴയത്ത് കുളിക്കാൻ തോന്നിയപ്പോൾ നനഞ്ഞ ടീഷർട്ട് അഴിച്ച് കുളിച്ചു. ഇത്രയും പ്രശ്നമാകുമെന്ന് കരുതിയില്ലെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്.

Advertisment
Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: