scorecardresearch

'ഒത്തുപിടിച്ചാൽ അശോകനും കെട്ടും;' കൂട്ടുകാരനെ വിവാഹം കഴിപ്പിക്കാൻ പഴയ സഹപാഠികൾ

പൂർവ വിദ്യാർഥി സംഗമം നടത്തിയപ്പോഴാണ് അശോകൻ മാത്രം വിവാഹം കഴിച്ചിട്ടില്ലെന്ന കാര്യം കൂട്ടുകാർ മനസിലാക്കിയത്

പൂർവ വിദ്യാർഥി സംഗമം നടത്തിയപ്പോഴാണ് അശോകൻ മാത്രം വിവാഹം കഴിച്ചിട്ടില്ലെന്ന കാര്യം കൂട്ടുകാർ മനസിലാക്കിയത്

author-image
Sandhya KP
New Update
Marriage, വിവാഹം, wedding, classmates, ക്ലാസ്മേറ്റ്സ്, batch mates, സഹപാഠികൾ, ashokan, അശോകൻ, അശോകന്റെ കല്യാണം, asokan, അശോകൻ, iemalayalam, ഐഇ മലയാളം

ജീവിത പ്രാരാബ്ധങ്ങൾ ഓട്ടോറിക്ഷ പിടിച്ച് വന്നപ്പോൾ ജീവിക്കാൻ മറന്നു പോയതാണ് അശോകൻ. അതിനിടയിൽ കല്യാണം കഴിക്കാനും ഓർത്തില്ല. ഒടുവിൽ 35 വർഷങ്ങൾക്ക് ശേഷം പഴയ സഹപാഠികൾ ഒന്നിച്ച് ചേർന്നങ്ങ് തീരുമാനിച്ചു, അശോകൻ കല്യാണത്തിന്റെ ക്ലാസ് മുറിയിലേക്ക് വലത് കാൽ വച്ച് കയറട്ടെ എന്ന്.

Advertisment

മാ​മ​ബ​സാ​ര്‍ പ​രേ​ത​നാ​യ തെ​ക്കും​ത​ല കു​ഞ്ഞ​പ്പ​​ന്റെ മ​ക​ന്‍ അ​ശോ​ക​നും ച​ക്കം​ക​ണ്ടം കാ​ക്ക​ശേ​രി പ​രേ​ത​നാ​യ കൊ​ച്ചു​വി​ന്റെയും മ​ണി​യു​ടെ​യും മ​ക​ള്‍ അ​ജി​ത​യും ന​വം​ബ​ര്‍ 24ന്​​ ​വി​വാ​ഹി​ത​രാ​വു​ക​യാ​ണ്​. ജീവിതത്തിന്റെ വൈകിയ വേളയിൽ ഒരു കൂട്ട് കിട്ടിയതിന്റെ സന്തോഷത്തിലാണ് അശോകൻ.

"എനിക്ക് അച്ഛനും അമ്മയും ഒന്നും ഇല്ല. പ്രാരാബ്ധങ്ങളുടേയും നെട്ടോട്ടങ്ങളുടേയും ഇടയിൽ കല്യാണം കഴിക്കുന്ന കാര്യമൊന്നും ഓർത്തതുമില്ല. അപ്പോഴാണ് പഴയ സഹപാഠികളൊക്കെ വാട്സാപ് ഗ്രൂപ്പ് തുടങ്ങി പൂർവ്വ വിദ്യാർഥി സംഗമം വച്ചത്. പിന്നെ അവർ തന്നെ എല്ലാം തീരുമാനിക്കുകയായിരുന്നു. അങ്ങനെ 50-ാം വയസിൽ ഞാൻ കല്യാണം കഴിക്കാൻ പോകുന്നു."

കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യമായി പെണ്ണുകണ്ടത് അജിതയെ ആയിരുന്നു. രണ്ടുപേർക്കും ഇഷ്ടമായി, അങ്ങനെ കല്യാണവും ഉറപ്പിച്ചു.

Advertisment

ഇതിനെല്ലാം ചുക്കാൻ പിടിച്ചത് പഴയ സുഹൃത്തുക്കളും സഹപാഠികളുമാണ്. അശോകനെ കല്യാണം കഴിപ്പിച്ചേ ഇനി മറ്റെന്തും ഉള്ളൂവെന്ന് അദ്ദേഹത്തിന്റെ സഹപാഠിയും ചാ​വ​ക്കാ​ട് എംആ​ര്‍ആ​ര്‍എം ഹൈ​സ്‌​കൂ​ളി​ലെ അധ്യാപകനുമായ എം.സി.സുനിൽ കുമാർ പറഞ്ഞു. ഇതേ സ്കൂളിലെ 1983 -84 ബാ​ച്ചി​ലെ സ​ഹ​പാ​ഠി​ക​ളാ​ണ്​ ഇവരെല്ലാം.

"അടുത്തിടെയായിരുന്നു എന്റെ മകളുടെ കല്യാണം. ഇപ്പോൾ ഭാര്യ പറയുന്നത് മോളുടെ കല്യാണത്തിന് പോലും എനിക്കിത്ര ഉത്സാഹം ഇല്ലായിരുന്നുവെന്നാണ്. മുഴുവൻ സമയവും ഇതിന്റെ പിറകെയാണ് ഞങ്ങളിൽ മിക്കവരും," സുനിൽ കുമാർ പറഞ്ഞു.

സ്വന്തമായി വീടില്ലാതിരുന്ന അശോകൻ, കല്യാണം തീരുമാനിച്ചതോടെ ഒരു വീട് വാടകയ്ക്ക് എടുത്തു. നൂറിലധികം പേ​ര്‍ വ​രു​ന്ന ബാ​ച്ചി​ല്‍ ഡോ​ക്ട​ര്‍മാ​രും എൻജിനീയർമാരും അ​ധ്യാ​പ​ക​രും പ്ര​വാ​സി​ക​ളുമെല്ലാമുണ്ട്. വ​ര​നും വ​ധു​വി​നു​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​വു​മെ​ല്ലാം ഇ​വ​ര്‍ എ​ടു​ത്തു ക​ഴി​ഞ്ഞു. അശോ​ക​ന് വേ​ണ്ട വ​സ്ത്ര​ങ്ങ​ളെ​ല്ലാം ബാ​ച്ചി​ലെ ആ​ണ്‍കു​ട്ടി​ക​ള്‍ ​എ​ടു​ത്ത​പ്പോ​ള്‍, പെ​ണ്‍കു​ട്ടി​ക​ള്‍ അ​ജി​ത​ക്ക് വേ​ണ്ടി​യു​ള്ള വ​സ്ത്ര​ങ്ങ​ളെ​ടു​ത്തു.

ഗൾഫിലെ ഡിസൈനറായ സുഹൃത്താണ് കല്യാണക്കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. 'ഞങ്ങളുടെ സഹപാഠി അശോകൻ വിവാഹിതനാകുകയാണ്' എന്നു തുടങ്ങുന്ന കല്യാണക്കത്ത് കാഴ്ചയിലും വളരെ രസകരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

പകൽ ഓട്ടോറിക്ഷ ഓടിക്കുന്ന അശോകൻ, രാത്രി ഗു​രു​വാ​യൂ​ര്‍ അ​ര്‍ബ​ന്‍ ബാ​ങ്കിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായും ജോലി ചെയ്യുന്നുണ്ട്. അശോകന്റെ കല്യാണം നടത്താൻ ബാങ്ക് തങ്ങളുടെ ഓഡിറ്റോറിയവും വിട്ടു കൊടുത്തിട്ടുണ്ട്.

Marriage Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: