/indian-express-malayalam/media/media_files/2026/01/23/bank-hoilday-bank-strike-2026-01-23-20-23-01.jpg)
ഫയൽ ചിത്രം
രാജ്യവ്യാപകമായി ഇന്ന് ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ടു. ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജനുവരി 24 മുതൽ 26വരെയുള്ള അവധിക്ക് പിന്നാലെ നടത്തുന്ന പിണമുടക്ക് സേവനങ്ങളെ കാര്യമായി ബാധിച്ചു.
Also Read: വെക്നയായി ഫഹദ് ഫാസിൽ; ഹോപ്പറായി ജോജു; സ്റ്റീവായി ടൊവിനോ തോമസ്?
ബാങ്ക് പണിമുടക്ക് ഗൂഗിൾ ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50000 ലധികം പേരാണ് ബാങ്ക് പണിമുടക്കിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞത്.
/filters:format(webp)/indian-express-malayalam/media/media_files/2026/01/27/google-trends-2026-01-27-14-49-34.jpg)
Also Read: തന്നാലും വാങ്ങില്ല, പത്മഭൂഷണ് വല്ല വിലയുമുണ്ടോ ? വെള്ളാപ്പള്ളിയുടെ അന്നത്തെ വാക്കുകൾ വൈറലാകുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങി പണിമുടക്ക് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിച്ചത്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക് , ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാർ പണിമുടക്കിന്റെ ഭാഗമല്ലാത്തതിനാൽ ഇവ സാധാരണനിലയിൽ പ്രവർത്തിച്ചു.
Also Read: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ
എല്ലാ ശനിയാഴ്ചകളും അവധിയായി പ്രഖ്യാപിച്ചുകൊണ്ട് ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിവസങ്ങൾ എന്ന രീതി നടപ്പിലാക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. പണിമുടക്ക് ഒഴിവാക്കുന്നതിനായി ജനുവരി 23-ന് ചീഫ് ലേബർ കമ്മീഷണറുമായി നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലപ്രദമാകാത്തതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയൻ തീരുമാനിച്ചത്.
Read More: കാഴ്ചക്കാരെ കരയിപ്പിച്ച് പെൻഗ്വിൻ; എന്താണ് ഇൻസ്റ്റഗ്രാമിൽ വൈറലാവുന്ന ഈ വീഡിയോയ്ക്ക് പിന്നിലെ കഥ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us