scorecardresearch
Latest News

സീറ്റില്ല, എന്നാല്‍ ട്രെയിനിന് മുകളില്‍ കേറി പോയേക്കാം; വീഡിയോ

ട്രെയിനിന് മുകളിലിരിക്കുന്നവര്‍ സ്ത്രീയെ സഹായിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ പൊലീസ് എത്തിയതോടെ കളിമാറി

സീറ്റില്ല, എന്നാല്‍ ട്രെയിനിന് മുകളില്‍ കേറി പോയേക്കാം; വീഡിയോ

മൊട്ടുസൂചിയിട്ടാല്‍ താഴെ വീഴില്ല അത്രക്ക് തിരക്കായിരുന്നു എന്നൊക്കെ കേട്ടിട്ടില്ലെ. ഇതിന്റെ ഉത്തമ ഉദാഹരണമാണ് പാസഞ്ചര്‍ ട്രെയിനുകള്‍. ബംഗ്ലാദേശിലെ പാസഞ്ചര്‍ ട്രെയിനിലെ കാഴ്ചകളാണ് നെറ്റിസണ്‍സിനെയാകെ ഞെട്ടിച്ചിരിക്കുന്നത്.

തിരക്കുള്ള ട്രെയിനിന്റെ മുകളില്‍ കയറാന്‍ ശ്രമിക്കുന്ന സ്ത്രീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. fresh_outta_stockz എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്രെയിനിന് മുകളിലിരിക്കുന്നവര്‍ സ്ത്രീയെ സഹായിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ പൊലീസ് എത്തിയതോടെ കളിമാറി. ശ്രമം അവസാനിച്ച് സുല്ലിട്ടു.

ബംഗ്ലാദേശ് റയില്‍വെ സ്റ്റേഷനിലെ മറ്റൊരു ദിവസം എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 3.7 ലക്ഷം പേരാണ് വീഡയോ ഇതിനോടകം കണ്ടത്.

വീഡിയോയ്ക്ക് താഴെ നിരവധി ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. പിടിക്കാന്‍ ഒന്നുമില്ലാതെ എങ്ങനെയാണ് ട്രെയിനിന് മുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നതെന്ന് ഒരാള്‍ ചോദിച്ചു. ജനസംഖ്യ വര്‍ധനയാണ് ഇതിന് കാരണമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Bangladeshi womans attempt to climb onto trains roof viral video