/indian-express-malayalam/media/media_files/2025/11/15/bahubhali-viral-comedy-video-2025-11-15-21-50-53.jpg)
Screengrab
രാജമൗലിയുടെ ബാഹുബലിയേക്കാൾ കൊള്ളാലോ ഇത് എന്ന് പറയിപ്പിക്കും വിധം എല്ലാവരേയും ചിരിപ്പിച്ച് ഒരു വിഡിയോ വൈറലായിരുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ നമ്മുടെ ഷൺമുഖൻ അണ്ണൻ വന്നാൽ എങ്ങനെയുണ്ടാവും? ആളെ മനസിലായില്ലേ? പ്രിയദർശന്റെ മേഘം സിനിമയിലെ ഷൺമുഖൻ. ബാഹുബലിയിലെ രംഗവും ഷൺമുഖമായി ശ്രീനിവാസൻ ഏറെ ചിരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗും കൂടി ചേരുന്നതോടെ സംഭവം ഒരു രക്ഷയുമില്ല.
ആരാണ് നീ എന്ന ദേവസേനയുടെ ചോദ്യത്തിന് ഷൺമുഖത്തിന്റെ മറുപടി, "ഞാൻ ആരാണ് എന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം." ഇവിടെ എല്ലാവരും എനിക്ക് സമ്മാനങ്ങൾ തന്നു, നിങ്ങൾ തന്നില്ല എന്ന് ദേവസേന പറയുമ്പോൾ ഷൺമുഖത്തിന്റെ ഡയലോഗ് എന്താണ് എന്ന് ഊഹിക്കാമോ?
Also Read: 'അപ്പൊ തള്ളല്ലായിരുന്നല്ലേ...' വൈറലായി പപ്പുവിന്റെ ബ്രേക്കുപോയ ആ താമരശ്ശേരി യാത്ര; വീഡിയോ
നിങ്ങൾ രാജസിംഹാസനം അലങ്കരിക്കണം എന്ന് ദേവസേന പറയുമ്പോൾ അതിനെന്ത് വില വരും എന്നാണ് പുച്ഛ ഭാവത്തിൽ ഷൺമുഖത്തിന്റെ ചോദ്യം. ഇത് എഡിറ്റ് ചെയ്തവനെ സമ്മതിക്കണം എന്ന് പറഞ്ഞാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഷൺമുഖ അണ്ണനോട് മുട്ടാൻ നിക്കണ്ട എന്നാണ് കമന്റുകൾ.
Also Read: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!
എഡിറ്റിങ് വേറെ ലെവൽ, ധീര വീര ഷണ്മുഖ ബലി, ബാഹുബലി മാറി അപ്പകാള യുഗം എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിഡിയോയ്ക്ക് ലഭിക്കുന്നത്. 10 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Read More: പെണ്ണുകാണാൻ ആൾ വന്നില്ലേ? എന്നിട്ടാണോ എന്നെ കാണാൻ വന്നത്? ഒരു തകർന്ന പ്രണയം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us