‘നീ പറ.. ബസിലെ സൗമ്യ ആരാ?’ ബാഹുബലി മാത്രമല്ല രാജമൗലിയും ഞെട്ടും ഇതു കേട്ടാൽ; വീഡിയോ

‘ധീവര പ്രസര ശൗര്യ ഭാരാ’ എന്നു തുടങ്ങുന്ന വരികൾക്ക് യുവാവ് എഴുതിയത് ‘നീ പറ.. ബസിലെ സൗമ്യ ആരാ.. പുഷ്കരാ.. നീ ഗംഭീരാ’ എന്നാണ്.

ടിക് ടോക്ക് വീഡിയോകളുടെ കാലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ടിക് ടോക് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ താരമായർ നിരവധി. ഇവിടെയിതാ ബാഹുബലിയിലെ ഗാനത്തിലൂടെ താരമായിരിക്കുകയാണ് ഒരു യുവാവ്. പക്ഷേ യുവാവിന്റെ വൈറലായ ടിക് ടോക്ക് വീഡിയോ കണ്ടാൽ ആരും ഒന്നു അമ്പരക്കും.

രാജമൗലിയുടെ സൂപ്പർഹിറ്റ് ചിത്രം ബാഹുബലിയിലെ ധീവര എന്നു തുടങ്ങുന്ന ഗാനത്തിന് പുതുവരികൾ എഴുതിയാണ് ആൽവിൻ ഇമ്മട്ടി എന്ന യുവാവ് ടിക് ടോക് വീഡിയോ ഒരുക്കിയത്. ‘ധീവര പ്രസര ശൗര്യ ഭാരാ’ എന്നു തുടങ്ങുന്ന വരികൾക്ക് യുവാവ് എഴുതിയത് ‘നീ പറ.. ബസിലെ സൗമ്യ ആരാ.. പുഷ്കരാ.. നീ ഗംഭീരാ’ എന്നാണ്. ഒരു മില്യനിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.

വീഡിയോയിലെ യുവാവിന്റെ ആക്ഷനും പാട്ടിന് ചേർന്നുള്ള വരികളും കൂടിയായപ്പോൾ വീഡിയോ പെട്ടെന്നങ്ങ് വൈറലായി. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Bahubali dheevara song tik tok video

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com