scorecardresearch
Latest News

‘ഇങ്ങനെ സിംപിൾ ഡ്രസ്സ്‌ ധരിക്കുന്നവരെ ഇഷ്ടമല്ലേ? ഡോണ്ട് ദേ ലൈക്?’ 90കാരിയായ ‘കൊലഫ്രീക്ക്’ മുത്തശ്ശി താരമാകുന്നു; ചിത്രങ്ങൾ കാണാം

90,000 ഫോാളോവേഴ്‌സാണ് മുത്തശ്ശിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്

Grandma

വയസ്സായാൽ മുത്തശ്ശിമാർ ഒതുങ്ങി കൂടി രാമനാമം ജപിച്ച് ഇരിക്കണമെന്നാണ് പൊതുവെയുള്ള ചിന്ത. എന്നാൽ ഒരു മൂലയില്‍ ഒതുങ്ങികക്കൂടി ഇരിക്കാനൊന്നും മൂണ്‍ ലിൻ എന്ന അമ്മൂമ്മക്ക് വയ്യ. 88 വയസ്സുണ്ട് ഈ തായ്‌വാനി മുത്തശ്ശിക്ക്. നല്ല സ്റ്റൈലായി വേഷം ധരിച്ച് എല്ലാവരെയും ഞെട്ടിക്കുകയാണ് മുത്തശ്ശിയുടെ പ്രധാന ഹോബി.
ചുരുക്കിപ്പറഞ്ഞാൽ മുത്തശ്ശി ഫ്രീക്കാണ്, കൊല ഫ്രീക്ക്. മുത്തശ്ശി ഫ്രീക്കായിട്ട് ആര് ശ്രദ്ധിക്കാന്‍ എന്നൊന്നും പറയേണ്ട കാരണം 90,000 ഫോാളോവേഴ്‌സാണ് മുത്തശ്ശിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും ലിന്‍ അണിയാറുണ്ട്. റോക്ക്‌സ്റ്റാര്‍ ഷര്‍ട്ടുകള്‍, ജീന്‍സ്, സ്റ്റലെന്‍ കണ്ണടകള്‍, തൊപ്പി അങ്ങനെ എല്ലാത്തിനും മുത്തശ്ശിക്ക് സ്വന്തമായ സ്റ്റൈലാണ്. സ്വതന്ത്രമായി ജീവിക്കുക എന്നതാണ് മുത്തശ്ശിയുടെ തത്വം. പ്രായം ഒന്നിനും തടസ്സമല്ലെന്നാണ് മുത്തശ്ശി പറയുന്നത്. 88 വയസ്സില്‍ ഈ ഡ്രസ് ധരിക്കാമോ എന്ന ചിന്തയ്ക്ക് പകരം. ഇഷ്ടമാണെങ്കില്‍ ഏത് വസ്ത്രവും ധരിക്കുക എന്ന ചിന്തയിലേക്ക് മാറണമെന്നാണ് ലിന്‍ മുത്തശ്ശിക്കുള്ളത്.
ഫാഷന്‍ മാത്രമല്ല, അസാധ്യമായി പാചകം ചെയ്യാനും മുത്തശ്ശിക്ക് ഇഷ്ടമാണ്. ഉണ്ടാക്കിയ ഭക്ഷണങ്ങളുടെ ചിത്രങ്ങളും മുത്തശ്ശി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ഫ്രീക്ക് മുത്തശ്ശി പങ്ക് വെച്ച ചിത്രങ്ങൾ കാണാം:

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Badass taiwanese granny becomes instagram famous with her streetwear swag