യുവതി- യുവാക്കളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിലെന്ന് സംശയമില്ലാതെ പറയാം. മാനസിക സമ്മര്‍ദ്ദം, താരന്‍, വെള്ളത്തിന്റെ പ്രശ്നം, ജീവിതശൈലിയിലും ആഹാരക്രമത്തിലുമുണ്ടായ മാറ്റങ്ങളൊക്കെ മുടികൊഴിച്ചിലിനു കാരണമായേക്കാം. മുടി കൊഴിച്ചില്‍ പോലെ സാരമായ മറ്റൊരു പ്രശ്നമാണ് മുടി വളരാത്തത്. എന്താണ് മുടി വളരാതിരിയിക്കാന്‍ കാരണം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മുടി വളരാതിരിയ്ക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടാവും. പലപ്പോഴും നമ്മുടെ അറിവിനും അപ്പുറത്തുള്ള കാര്യങ്ങളായിരിക്കും ഇതിന്റെ പിന്നില്‍.

എത്ര മുടി വളരാന്‍ കഷ്ടപ്പെട്ടാലും നമ്മുടെ ജീനിലുള്ള മാറ്റങ്ങള്‍ മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു. പാരമ്പര്യത്തിന് മുടിവളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും ആരോഗ്യത്തിനും മുടിയുമായി ബന്ധമുണ്ട്. കാരണം പ്രായം വര്‍ദ്ധിക്കുന്തോറും ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്‌നം വരും ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഈ സമ്മര്‍ദ്ദം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തിലും പലപ്പോഴും മുടി വളര്‍ച്ച പ്രശ്‌നമാണ്. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ ശ്രദ്ധ ചെലുത്തിയാലും മുടി കൊഴിച്ചിലിന് ഒരു കുറവുമില്ലെന്ന് പരിഭവിക്കുന്നവരും ഉണ്ട്.

എന്നാല്‍ മുടിയെ കുറിച്ച് പരാതിപ്പെടുന്നവരേയും മറ്റ് എല്ലാവരേയും ഒന്നടങ്കം അസൂയാലുവാക്കുന്ന മുടിയഴകോടെ വാര്‍ത്തകളില്‍ നിറയുകയാണ് 6 മാസം മാത്രം പ്രായമുളള ഒരു കുട്ടി. ജപ്പാനില്‍ നിന്നുളള ചാന്‍സോ എന്ന കുട്ടി തന്റെ മുടി കാരണം ലോകപ്രശസ്തയായി മാറി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചാന്‍സോവിന്റെ അഴകാര്‍ന്ന മുടി ലോകം മുഴുവന്‍ കണ്ടത്. നിറയെ മുടികളുമായി തന്നെയാണ് ചാന്‍സോ ജനിച്ചത്. ആറ് മാസത്തിനുളളില്‍ തല നിറയെ ഭംഗിയുളള മുടി വളരുകയും ചെയ്തു.

ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ചാന്‍സോയെ ആയിരക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തത്. ഇതോടെ 47,000ത്തോളം പേരാണ് ചാന്‍സോയെ ഫോളോ ചെയ്തത്. 2017 ഡിസംബറിലാണ് ചാന്‍സോ ജനിച്ചത്. കുട്ടിയുടെ വിവിധ തരത്തിലുളള ചിത്രങ്ങള്‍ അമ്മയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. പതിനായിരക്കണക്കിന് ലൈക്കുകള്‍ ഓരോ ചിത്രങ്ങള്‍ക്കും ലഭിക്കുന്നുമുണ്ട്. ജനിതകമായ കാരണങ്ങളാണ് കുട്ടി ചാന്‍സോയ്ക്ക് ഇത്രയും മുടി സമ്മാനിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ