Latest News
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിര്‍വ്വാഹ സമിതി യോഗവും ഇന്ന്
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍
തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈൻ ആക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആര്‍

നീയാരാ ചക്കരേ?; ‘ലഗ് ജാ ഗലേ’ പാടുന്ന കുഞ്ഞിനെ കണ്ട് സിതാര ചോദിക്കുന്നു

ഒറിജിനൽ വീഡിയോയിൽ മറ്റൊരാൾ കുഞ്ഞിനെ പാട്ടിന്റെ വരികൾ കൃത്യമായി പറഞ്ഞു പഠിപ്പിക്കുന്നത് കാണാം

ലഗ് ജാ ഗലേ, Lag Ja Gale, sithara krishnakumar, സിതാര കൃഷ്ണകുമാർ, baby sings lag ja gale, ലഗ് ജാ ഗലേ പാടുന്ന കുട്ടി, viral video, വൈറൽ വീഡിയോ, ലതാ മങ്കേഷ്‌കര്‍. Lata Mangeshkar, IE Malayalam

കൊച്ചു കുട്ടികൾ പാട്ടുപാടി വിസ്മയിപ്പിക്കുന്നത് എത്രയോ തവണ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അക്ഷരങ്ങൾ കൂട്ടിപ്പറയാൻ പഠിച്ചു തുടങ്ങുന്ന പ്രായത്തിൽ ഒരു കൊച്ചുകുഞ്ഞ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്നായ ‘ലഗ് ജാ ഗലേ’ പാടി വിസ്മയിപ്പിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്.

വളരെ താളത്തോടെയും ഭാവത്തോടെയുമാണ് കുഞ്ഞ് പാടുന്നത്. നിരവധി പേരാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടുകാരി സിതാരയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

“പടച്ചോനെ !! എന്ത്, എങ്ങനെ !! ഇങ്ങളിത് കേട്ടാ !! എന്റെ പുന്നാര മുത്തേ നീയെന്താ നീയാരാ ചക്കരെ????” എന്നു ചോദിച്ചുകൊണ്ടാണ് സിതാര വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഇതിന്റെ ഒറിജിനൽ വീഡിയോ യൂട്യൂബിലും ലഭ്യമാണ്. ഒറിജിനൽ വീഡിയോയിൽ മറ്റൊരാൾ കുഞ്ഞിനെ പാട്ടിന്റെ വരികൾ കൃത്യമായി പറഞ്ഞു പഠിപ്പിക്കുന്നത് കാണാം. അതിനനുസരിച്ച് കുട്ടി പാടുകയും ചെയ്യുന്നുണ്ട്.

1964 ല്‍ പുറത്തിറങ്ങിയ ’വോ കോന്‍ ഥി’ എന്ന സിനിമയിൽ ലതാ മങ്കേഷ്‌കര്‍ ആലപിച്ച ഗാനമാണിത്. രാജാ മെഹ്ന്ദി അലി ഖാന്റെ വരികള്‍ക്ക് മദന്‍ മോഹന്‍ സംഗീതം നല്‍കിയ ഈ ഗാനം എക്കാലത്തും സംഗീത പ്രേമികളുടെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലുണ്ട്. “ഇനിയീ രാത്രി ഒരിക്കലും ഉണ്ടാവില്ലെന്ന പോല്‍ എന്നെ ആശ്ലേഷിക്കൂ… ഒരു പക്ഷെ ഇനിയീ ജന്മം നാം കണ്ടുമുട്ടില്ലെന്ന വിധം..” ‘ലഗ് ജാ ഗലേ…’ എന്നുതുടങ്ങുന്ന ഹിന്ദി ഗാനം ശ്രോതാക്കളുടെ മനസ്സ് കീഴടക്കിയത് ഈ വരികളിലൂടെയാണ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Baby sings lag ja gale sithara krishnakumar shares video

Next Story
പാർവതിയെ വിമർശിച്ച് ആരാധിക; തെറ്റ് തിരുത്തി താരംParvathy, പാർവ്വതി, Parvathy Thiruvoth, പാർവ്വതി തിരുവോത്ത്, Film Companion, Round Table, Arjun Reddy, അർജുൻ റെഡ്ഡി, Misogyny, സ്ത്രീവിരുദ്ധത, twitter, ട്വിറ്റർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express