scorecardresearch

നീയാരാ ചക്കരേ?; 'ലഗ് ജാ ഗലേ' പാടുന്ന കുഞ്ഞിനെ കണ്ട് സിതാര ചോദിക്കുന്നു

ഒറിജിനൽ വീഡിയോയിൽ മറ്റൊരാൾ കുഞ്ഞിനെ പാട്ടിന്റെ വരികൾ കൃത്യമായി പറഞ്ഞു പഠിപ്പിക്കുന്നത് കാണാം

ഒറിജിനൽ വീഡിയോയിൽ മറ്റൊരാൾ കുഞ്ഞിനെ പാട്ടിന്റെ വരികൾ കൃത്യമായി പറഞ്ഞു പഠിപ്പിക്കുന്നത് കാണാം

author-image
Trends Desk
New Update
ലഗ് ജാ ഗലേ, Lag Ja Gale, sithara krishnakumar, സിതാര കൃഷ്ണകുമാർ, baby sings lag ja gale, ലഗ് ജാ ഗലേ പാടുന്ന കുട്ടി, viral video, വൈറൽ വീഡിയോ, ലതാ മങ്കേഷ്‌കര്‍. Lata Mangeshkar, IE Malayalam

കൊച്ചു കുട്ടികൾ പാട്ടുപാടി വിസ്മയിപ്പിക്കുന്നത് എത്രയോ തവണ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അക്ഷരങ്ങൾ കൂട്ടിപ്പറയാൻ പഠിച്ചു തുടങ്ങുന്ന പ്രായത്തിൽ ഒരു കൊച്ചുകുഞ്ഞ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്നായ 'ലഗ് ജാ ഗലേ' പാടി വിസ്മയിപ്പിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്.

Advertisment

വളരെ താളത്തോടെയും ഭാവത്തോടെയുമാണ് കുഞ്ഞ് പാടുന്നത്. നിരവധി പേരാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടുകാരി സിതാരയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

"പടച്ചോനെ !! എന്ത്, എങ്ങനെ !! ഇങ്ങളിത് കേട്ടാ !! എന്റെ പുന്നാര മുത്തേ നീയെന്താ നീയാരാ ചക്കരെ????" എന്നു ചോദിച്ചുകൊണ്ടാണ് സിതാര വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Advertisment

ഇതിന്റെ ഒറിജിനൽ വീഡിയോ യൂട്യൂബിലും ലഭ്യമാണ്. ഒറിജിനൽ വീഡിയോയിൽ മറ്റൊരാൾ കുഞ്ഞിനെ പാട്ടിന്റെ വരികൾ കൃത്യമായി പറഞ്ഞു പഠിപ്പിക്കുന്നത് കാണാം. അതിനനുസരിച്ച് കുട്ടി പാടുകയും ചെയ്യുന്നുണ്ട്.

1964 ല്‍ പുറത്തിറങ്ങിയ ’വോ കോന്‍ ഥി’ എന്ന സിനിമയിൽ ലതാ മങ്കേഷ്‌കര്‍ ആലപിച്ച ഗാനമാണിത്. രാജാ മെഹ്ന്ദി അലി ഖാന്റെ വരികള്‍ക്ക് മദന്‍ മോഹന്‍ സംഗീതം നല്‍കിയ ഈ ഗാനം എക്കാലത്തും സംഗീത പ്രേമികളുടെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലുണ്ട്. "ഇനിയീ രാത്രി ഒരിക്കലും ഉണ്ടാവില്ലെന്ന പോല്‍ എന്നെ ആശ്ലേഷിക്കൂ… ഒരു പക്ഷെ ഇനിയീ ജന്മം നാം കണ്ടുമുട്ടില്ലെന്ന വിധം.." ‘ലഗ് ജാ ഗലേ…’ എന്നുതുടങ്ങുന്ന ഹിന്ദി ഗാനം ശ്രോതാക്കളുടെ മനസ്സ് കീഴടക്കിയത് ഈ വരികളിലൂടെയാണ്.

Sithara Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: