യൂട്യൂബിൽ ഏറ്റവും കൂടുതൽ കണ്ട വീഡിയോ ആയി “ബേബി ഷാർക്ക്”

“ഡെസ്പാസിറ്റോ” മ്യൂസിക് വീഡിയോയുടെ റെക്കോഡാണ് ബേബി ഷാർക്ക് മറികടന്നത്

baby shark, babyshark, viral, korean videos, music videos, ബേബി ഷാർക്ക്, വീഡിയോ, ie malayalam

യൂട്യൂബിൽ ഏറ്റവും കൂടുതൽ തവണ കണ്ട വീഡിയോ ആയി പിങ്ക്ഫോംഗിന്റെ മ്യൂസിക് വീഡിയോയായ “ബേബി ഷാർക്ക്”. ദക്ഷിണ കൊറിയൻ കമ്പനിയായ പിങ്ക്ഫോംഗിന്റെ ഈ വീഡിയോ ഇതിനകം 704കോടി തവണ കണ്ടതായാണ് യൂട്യൂബിൽ നിന്നുള്ള വിവരം.

പ്യൂർട്ടോ റിക്കൻ പോപ്പ് താരങ്ങളായ ലൂയിസ് ഫോൻസി, ഡാഡി യാങ്കി എന്നിവരുടെ “ഡെസ്പാസിറ്റോ” മ്യൂസിക് വീഡിയോയുടെ റെക്കോഡാണ് “ബേബി ഷാർക്ക്” മറികടന്നത്. യൂട്യൂബിൽ അപ്ലോഡ് ചെയ്ത് നാല് വർഷംകൊണ്ടാണ് “ബേബി ഷാർക്ക്” ഈ റെക്കോർഡ് നേടിയത്.

വളരെക്കാലമായി ഒരു നഴ്സറി റൈം ആയി ഉപയോഗിച്ചിരുന്ന ഗാനമാണ് വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ നൽകുന്ന കൊറിയൻ കമ്പനിയായ പിങ്ക്ഫോംഗ് മ്യൂസിക് വീഡിയോ ആയി പുറത്തിറക്കിയത്. ഗാനത്തിന്റെ യഥാർത്ഥ രചയിതാവ് ആരെന്നത് വ്യക്തമല്ല. അമേരിക്കൻ ഗായകൻ ഹോപ് സെഗോയാണ് വീഡിയോയിൽ ഈ ഗാനം ആലപിച്ചത്. ആഗോള തലത്തിൽ ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഒരു മിനിറ്റും 21 സെക്കൻഡും ദൈർഘ്യമുള്ളതാണ് വീഡിയോ. മ്യൂസിക് വീഡിയോ ആദ്യം തെക്ക്-കിഴക്കൻ ഏഷ്യയിലും പിന്നീട് യുഎസിലും യൂറോപ്പിലും വൈറലായി. യുകെ സിംഗിൾസ് ചാർട്ടിൽ ഇത് ആറാം സ്ഥാനത്തും യുഎസിൽ 32 ആം സ്ഥാനത്തും എത്തിയിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Baby shark becomes viewed video youtube beating despacito

Next Story
നിങ്ങളെന്തൊരു അച്ഛനാണ്!; വാർപ്പ് മാതൃകകളെ പൊളിച്ച് ‘കരിക്കി’ന്റെ പുതിയ എപ്പിസോഡ്karikku, karikku cast, karikku director, karikku family pack cast, karikku youtube channel, karikku george, karikku family pack actress, karikku channel, karikku reaction, karikku family pack status
The moderation of comments is automated and not cleared manually by malayalam.indianexpress.com