യൂട്യൂബില്‍ 10 ബില്യണ്‍ വ്യൂ മറികടക്കുന്ന ആദ്യ വിഡിയോ ആയി ‘ബേബി ഷാര്‍ക്ക്’. ബില്‍ബോര്‍ഡിന്റെ ഹോട്ട് 100 ചാര്‍ട്ടില്‍ പോലും ഇടം നേടിയ കുട്ടികളുടെ ഈ ഗാനം, വ്യാഴാഴ്യാണ് യൂട്യൂബിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോയായി മാറിയത്.
ദക്ഷിണ കൊറിയന്‍ കമ്പനിയായ പിങ്ക്ഫോങ് 2016-ല്‍ പുറത്തിറക്കിയ ഈ ഗാനം കൊറിയന്‍-അമേരിക്കന്‍ ഗായകന് ഹോപ് സെഗോയിന് ആണ് ആലപിച്ചത്.
7.7 ബില്യണ്‍ വ്യൂസ് നേടിയ മറ്റൊരു ഇന്റര്‍നെറ്റ് സെന്‍സേഷനായ ലൂയിസ് ഫോണ്‍സി ആന്‍ഡ് ഡാഡി യാങ്കിയുടെ ‘ഡെസ്പാസിറ്റോ’ ആണ് വൈറല്‍ ഹിറ്റില്‍ തൊട്ടുപിന്നില്‍.
2020 നവംബറില്‍ ‘ബേബി ഷാര്‍ക്ക്’ റെക്കോര്‍ഡ് സൃഷ്ടിക്കുന്നതു വരെ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ 2017-ല്‍ പുറത്തിറങ്ങിയ ലാറ്റിന്‍ പോപ് ഗാനമായ ‘ഡെസ്പാസിറ്റോ’ ആയിരുന്നു. സ്പോട്ടിഫൈയില്‍ ബില്യണ്‍ സ്ട്രീമുകളില്‍ എത്തിയ ആദ്യ സ്പാനിഷ് ഭാഷാ ഗാനം എന്നതുപോലുള്ള ചില പ്രധാന നാഴികക്കല്ലുകള്‍ ഇത് സൃഷ്ടിച്ചിരുന്നു.
ബേബി ഷാര്‍ക്കിന്റെ ജനപ്രീതി ഇപ്പോഴും തുടരുകയാണ്. ഈ കുട്ടികളുടെ ഗാനത്തിനു ‘ഡെസ്പാസിറ്റോ’യേക്കാള്‍ ഏകദേശം മൂന്നു ബില്യണ്‍ വ്യൂസ് കൂടുതലുണ്ട്. ലൂലൂ കിഡ്സിന്റെ ‘ജോണി ജോണി യെസ് പാപ്പാ’ എന്ന മറ്റൊരു കുട്ടികളുടെ ഗാനമാണു മൂന്നാമത്. 6.1 ബില്യണ്‍ വ്യൂസാണ് ഈ പാട്ടിനുള്ളത്.
എഡ് ഷീരന്റെ ‘ഷേപ്പ് ഓഫ് യു’ (5.58 ബില്യണ്‍ വ്യൂ), വിസ് ഖലീഫയുടെ ‘സീ യു എഗെയ്ന്’ (5.38 ബില്യണ്‍), സൈയുടെ 2012ലെ ഇതിഹാസമായ ‘ഗന്ഗം സ്റ്റൈല്‍’ (4.3 ബില്യണ്‍) എന്നിവയാണു തൊട്ടുപിന്നില്‍ ഇടംപിടിച്ച മറ്റു വൈറല്‍ ഹിറ്റുകള്‍.
”ഞങ്ങളുടെ പ്രിയപ്പെട്ട ബേബി ഷാര്‍ക്ക് മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ല് രേഖപ്പെടുത്തിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,” പാട്ട് സൃഷ്ടിച്ച ദി പിങ്ക്ഫോങ് കമ്പനിയുടെ സിഇഒ മിന്-സിയോക്ക് കിം പ്രസ്താവനയില്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള ആളുകളെ ബേബി ഷാര്‍ക്ക് എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്നതിന് സാക്ഷ്യം വഹിക്കാനുള്ള അര്‍ത്ഥവത്തായ യാത്രയാണിത്. ആരാധകര്‍ക്ക് സമാനതകളില്ലാത്ത അനുഭവങ്ങള്‍ നല്കുന്ന ബേബി ഷാര്‍ക്കിന്റെ കൂടുതല്‍ സാഹസികതകള്‍ അവതരിപ്പിക്കാന്‍ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.