‘കണ്ണാന കണ്ണേ കണ്ണാന കണ്ണേ എൻ മീത് സായ വാ….’ അജിത് ചിത്രം വിശ്വാസത്തിലെ മനോഹരമായ ആ ഗാനം ആസ്വദിച്ചു പാടുകയാണ് ഒരു കൊച്ചു പെൺകുട്ടി. ലയിച്ചുള്ള ആ പാട്ടും ആംഗ്യങ്ങളും ചിരിയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുഞ്ഞുവാവയുടെ ലയിച്ചുള്ള ഗാനാലാപം കേട്ടവരൊക്കെ ചിരിയടക്കാനാവാതെ കയ്യടിക്കുമ്പോൾ മൈക്ക് താഴെ വച്ച് നാണം കൊണ്ട് മുഖം മറക്കുകയാണ് കൊച്ചുഗായിക. എന്നെ കൊണ്ട് വയ്യ എന്നൊരു സ്വയം അഭിനന്ദനം കൂടി പാസാക്കി ചിരിയുണർത്തുകയാണ് ഈ കുസൃതി പെൺകുട്ടി.

കുഞ്ഞാവയുടെ പാട്ടും ചിരിയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പാടികഴിഞ്ഞതിന് ശേഷമുള്ള മുത്തിന്റെ ചിരിയും കമന്റും കലക്കി, ഞങ്ങൾക്കും വയ്യാ, എന്തൊരു ഭാവം തുടങ്ങിയ കമന്റുകളുമായി നിരവധി പേരാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിക്കുന്നത്.

സിദ് ശ്രീറാം പാടിയ ‘വിശ്വാസ’ത്തിലെ ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അച്ഛന് മകളോടുള്ള സ്നേഹത്തെ കുറിച്ച് സംസാരിക്കുന്ന ഈ പാട്ടിന് ഏറെ ആരാധകരുണ്ട്. മുൻപ് ഒരു പുരോഹിതൻ ഈ പാട്ട് പാടുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Read more: എന്നെ താലാട്ട വരുവാളോ… പാടി മയക്കി വിജയ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook