ട്രോളുകളിലെ ഒഴിവാക്കാനാവാത്ത താരമാണ് സലീം കുമാർ. ഏത് വിഷയവുമായി കൊളളട്ടെ ട്രോളുകളിൽ നിറഞ്ഞ് നിൽക്കുന്നത് സലീം കുമാർ ചെയ്‌ത വേഷങ്ങളായിരിക്കും.
രാജമൗലി ചിത്രം ബാഹുബലി ദി കൺക്ലൂഷന്റെ ട്രെയിലർ ഇന്റർനെറ്റിൽ തരംഗമായി കൊണ്ടിരിക്കെ കേരളക്കരയിൽ വൈറലാവുന്നത് സലീം കുമാർ ബാഹുബലിയായെത്തുന്ന ഒരു വിഡിയോയാണ്. പുലിവാൽ കല്ല്യാണമെന്ന ചിത്രത്തിലെ മണവാളനെന്ന സലീം കുമാർ കഥാപാത്രമാണ് ഈ ബാഹുബലി ട്രെയിലറിലുളളത്. പ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് മണവാളൻ. മണവാളന്റെ രസകരമായ രംഗങ്ങൾ കോർത്തിണക്കിയതാണ് വിഡിയോ.
ട്രോൾ മലയാളമാണ് വിഡിയോയുടെ പിറകിൽ. മുഹമ്മദ് ഫാരിസാണ് ഈ ബാഹുബലി ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. സലീം കുമാർ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഈ വിഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്.