scorecardresearch

ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

അംബുജാക്ഷനായി വിനീത് ശ്രീനിവാസൻ വേണമെന്നാണ് പോസ്റ്റിൽ ഒരാൾ കുറിച്ചത്

അംബുജാക്ഷനായി വിനീത് ശ്രീനിവാസൻ വേണമെന്നാണ് പോസ്റ്റിൽ ഒരാൾ കുറിച്ചത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Azhakiya Ravanan AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

മമ്മൂട്ടിയും ഭാനുപ്രിയയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സം‌വിധാനം ചെയ്ത  'അഴകിയ രാവണൻ'. ഒരുപാട് ചിരിപ്പിക്കുകയും ഒടുക്കം കണ്ണു നനയിപ്പിക്കുകയും ചെയ്ത മമ്മൂട്ടിയുടെ ശങ്കർദാസ് എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിലുണ്ട്. 

Advertisment

എവർഗ്രീൻ ചിത്രങ്ങളിൽ പുതുതലമുറയിലെ താരങ്ങളെത്തുന്ന എഐ വീഡിയോകളാണ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്. ഇപ്പോഴിതാ, വർഷങ്ങൾക്കിപ്പുറം ശങ്കർദാസായി ദുൽഖർ സൽമാൻ എത്തുന്ന ഒരു എഐ വീഡിയോയാണ് ഓൺലൈനിൽ ശ്രദ്ധനേടുന്നത്. ഭാനുപ്രിയ അവതരിപ്പിച്ച അനുരാധയായി നിഖില വിമലും വീഡിയോയിലെത്തുന്നു.

Also Read: 'എന്റമ്മോ... മമ്മൂക്ക സീൻ'; ഗാന്ധി മഹാനായി മമ്മൂട്ടി, കലിപ്പ് മോഡിൽ ദുൽഖർ; വീഡിയോ

ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്ന വീഡിയോ "adarshcm" എന്ന ഉപയോക്താവാണ് പങ്കുവച്ചിരിക്കുന്നത്. ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച അംബുജാക്ഷൻ എന്ന കഥാപാത്രമായി വിനീത് ശ്രീനിവാസൻ വേണമെന്നും, 'ടൊവിനോ തോമസ് ആയിരിക്കും ബിജു മോനോന്റെ കഥാപാത്രം' തുടങ്ങിയ കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

Also Read: 'അന്ന് മണവാളൻ പറഞ്ഞപ്പോൾ ഇത്രയും ഫീൽ ചെയ്തിരുന്നില്ല'; കേരളം അറിയാത്ത ആ രഹസ്യം ഇതാ; വീഡിയോ

നേരത്തെ, മോഹൻലാൽ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിൽ പിറന്ന 'ചിത്രം' എന്ന സിനിമയിൽ നസ്‌ലെനും കല്യാണി പ്രിയദര്‍ശനും മമിത ബൈജുവും എത്തുന്ന എഐ വീഡിയോകളും സൈബറിടങ്ങളിൽ കൈയ്യടി നേടിയിരുന്നു. മോഹൻലാലിന്റെ വിഷ്ണു എന്ന കഥാപാത്രമായാണ് നസ്‌ലെൻ വീഡിയോയിലെത്തുന്നത്. ലിസ്സി അവതരിപ്പിച്ച രേവതി എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശനെത്തിയത്. രഞ്ജിനി അവതരിപ്പിച്ച കല്യാണിയെന്ന കഥാപാത്രമായാണ് മമിത എത്തിയത്.

Read More: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

Artificial Intelligence Dulquer Salmaan Mammootty Viral Post Nikhila Vimal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: