/indian-express-malayalam/media/media_files/uploads/2020/10/ayyappanum-koshiyum.jpg)
പൃഥ്വിരാജും ബിജു മേനോനും തകർത്തഭിനയിച്ച് തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പൻ നായരുടേയും കോശിയുടേയും പ്രതികാരത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. സിനിമയിൽ കോശിയോടുള്ള അരിശം മൂത്ത് അയ്യപ്പൻ നായർ കുട്ടമണിയുടെ കട ജെസിബി ഉപയോഗിച്ച് തകർക്കുന്ന ഒരു രംഗം ഉണ്ട്. തിയേറ്ററുകളിൽ ഏറെ കൈയടി വാരിക്കൂട്ടിയ സീൻ കൂടിയായിരുന്നു ഇത്. ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പൻ, കുട്ടമണിയുടെ കട തകർക്കുമ്പോൾ, കോശിയാകട്ടെ അയ്യപ്പൻ നായരുടെ വീട് ആണ് ജെസിബി ഉപയോഗിച്ച് തകർത്തുകളയുന്നത്. സിനിമയിലെ ആ രംഗം ഇപ്പോൾ യഥാർഥ ജീവിതത്തിൽ നടന്നിരിക്കുകയാണ്.
Read More: അളിയനും അളിയനും വീണ്ടും കണ്ടുമുട്ടിയപ്പോൾ...
തന്റെ വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പ്രതികാരം. പുളിയാറു മറ്റത്തില്‍ സോജിയുടെ കടയാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സമീപവാസിയായ പ്ലാക്കുഴിയില്‍ ആല്‍ബിന്‍ ആണ് കട തകര്‍ത്തത്. ഇയാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ചാണ് പ്രതികാരം തീർത്തത്.
കഴിഞ്ഞ ഒമ്പതു വര്‍ഷമായി പല ചരക്ക്, ഹോട്ടല്‍ എന്നിവ നടത്തിയാണ് സോജി ഉപജീവനം നടത്തിയിരുന്നത്. കട പൊളിച്ചതറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.