/indian-express-malayalam/media/media_files/2025/12/29/avatar-ai-photos-2025-12-29-16-55-05.jpg)
ചിത്രം: ഇൻസ്റ്റഗ്രാം (akhilkiliyan)
സിനിമ പ്രേമികൾ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലോകസിനിമ ചരിത്രത്തിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന അവതാർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ 'അവതാർ: ഫയർ ആൻഡ് ആഷ്.' സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നതെങ്കിലും ബോക്സ് ഓഫീസ് കളക്ഷനിൽ ചിത്രം കുതിപ്പ് തുടരുകയാണ്.
ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ഈ മാസം 19 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ലോകമെമ്പാടുമായി 750 മില്യൺ ഡോളറിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം അവതാർ തരംഗമാകുന്നതിനിടെ ചിത്രത്തിന്റെ ഒരു സൗത്ത് ഇന്ത്യൻ വേർഷനാണ് നെറ്റിസൺമാർക്കിടെ കൗതുകമാകുന്നത്.
Also Read: കൈവെള്ളയിൽ ഒതുങ്ങുന്ന പശുക്കുട്ടി!നെറ്റിയിൽ വെളുത്ത അടയാളം; ക്യൂട്ട്നസ് ഓവർലോഡഡ്
തെന്നിന്ത്യൻ താരങ്ങൾ അവതാറിലെ വിവിധ കഥാപാത്രങ്ങളായെത്തുന്ന എഐ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്. സൂര്യയും വിക്രമും നയൻ താരയും ഫഹദ് ഫാസിലും ടൊവിനോ തോമസും തുടങ്ങി തെന്നിന്ത്യയുടെ സൂപ്പർ താരങ്ങളെല്ലാം അവതാർ കഥാപാത്രങ്ങളായെത്തുന്ന ചിത്രങ്ങളാണ് അഖിൽ എ.എസ് എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
തൃഷ, യഷ്, തമന്ന, സായി പല്ലവി, രശ്മിക മന്ദാന, അന്ന ബെൻ, മീനാക്ഷി, സമന്ത, ധനുഷ്, വിജയ് ദേവരകൊണ്ട, ആര്യ, ഐശ്വര്യ ലക്ഷ്മി, കാജൾ അഗർവാൾ എന്നിവരെയും എഐയുടെ സഹായത്തോടെ അവതാർ കഥാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്.
Read More: 'എന്താ പെർഫെക്ഷൻ'; തെങ്ങോലയിൽ വിരിഞ്ഞ കിങ് ഖാൻ; വൈറൽ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us