ആറ്റുകാൽ പൊങ്കാലയർപ്പിച്ച് പുണ്യം നേടിയിരിക്കുകയാണ് സംസ്ഥാനത്തിനകത്തും പുറത്തുമുളള ഭക്തജനങ്ങൾ. നിരവധി പേരാണ് ദേവിയ്‌ക്ക് പൊങ്കാലയർപ്പിക്കാൻ അനന്തപുരിയിലേക്ക് ഒഴുകിയെത്തിയത്. സമൂഹമാധ്യമങ്ങളിൽ പല വിഷയങ്ങളിലും പൊങ്കാലയിടുന്ന ട്രോളന്മാർ എങ്ങനെ അപ്പോൾ വെറുതെയിരിക്കും. പൊങ്കാലയുടെ ഭാഗമായി ട്രോളുകൾ കൊണ്ട് പൊങ്കാലയിട്ടിരിക്കുകയാണ് നവമാധ്യമങ്ങളിലെ ട്രോളന്മാർ. സലീംകുമാറും ജഗതിയുമെല്ലാമാണ് ട്രോളുകളിൽ നിറഞ്ഞ് നിൽക്കുന്നത്. ഹരിശ്രീ അശോകന്റെ രമണനാണ് മറ്റൊരു താരം.

പൊങ്കാലക്കെത്തുന്ന സിനിമാ- സീരിയൽ രംഗത്തു നിന്നുളളവർ ചാനലുകൾക്ക് അഭിമുഖം കൊടുക്കുന്നത് നിത്യ കാഴ്‌ചയാണ്. അതിനെ കളിയാക്കിയുളളതാണ് ഒരു ട്രോൾ.

pongala, troll

പൊങ്കാലയ്‌ക്ക് ഇടയിൽ കളിപ്പാട്ടം വിൽപനയ്‌ക്ക് വന്ന ബംഗാളിയാണ് ഒരു ട്രോളിലെ കഥാപാത്രം.
pongala, troll

വിമാനത്തിൽ നിന്നുളള പുഷ്‌പവൃഷ്‌ടി കൗതുകത്തോടെ നോക്കി കാണുന്ന ഒരു കുട്ടിയുടെ ആശ്ചര്യവും ട്രോളന്മാർക്ക് വിഷയമായിട്ടുണ്ട്.

pongala, troll

pongala, troll

troll, pongala

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ